Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ രണ്ടുവര്‍ഷം വിഎസ് മുഖ്യമന്ത്രി; പിന്നീട് പിണറായി വിജയന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ലീഡുനേടി എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ ആരാണ് പുതിയ മുഖ്യമന്ത്രിയെന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. 63 സീറ്റുകള്‍ നേടിയ സിപിഎമ്മിനു തന്നെയാകും മുഖ്യമന്ത്രി പദവി എന്നിരിക്കെ വിഎസ് അച്യുതാനന്ദനാണോ അതോ പിണറായി വിജയനാണോ മുഖ്യമന്ത്രിയാകുക എന്ന കാര്യത്തിലാണ് തീരുമാനമുണ്ടാകേണ്ടത്.

തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ അറിയിച്ചിരുന്നത്. അതുകൊണ്ടുതന്നെ, വെള്ളിയാഴ്ച കേന്ദ്ര നേതാക്കളുടെ നേതൃത്വത്തില്‍ ചേരുന്ന സിപിഎം യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് സൂചന. പാര്‍ട്ടി തീരുമാനിച്ചാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് വിഎസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

vs-and-pinarayi

പിണറായി വിജയനെയും വിഎസ് അച്യുതാനന്ദനെയും പാര്‍ട്ടിക്ക് തള്ളാന്‍ കഴിയാത്ത അവസ്ഥയാണ്. 13 ദിവസം 64 റാലികളില്‍ പങ്കെടുത്താണ് 92കാരനായ വിഎസ് ഇടതുപക്ഷത്തിനുവേണ്ടി പ്രചാരണം നടത്തിയത്. പ്രായത്തിന്റെ അവശതകളൊന്നും ബാധിക്കാത്ത വിഎസ്സിനെ ആദ്യ രണ്ടുവര്‍ഷത്തേക്ക് മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം സിപിഎം യോഗത്തില്‍ ഉയര്‍ന്നേക്കും.

രണ്ടു വര്‍ഷത്തിനുശേഷം പിണറായിയെ മുഖ്യമന്ത്രിയാക്കാനാകും തീരുമാനമുണ്ടാവുകയെന്നറിയുന്നു. ഇക്കാര്യത്തില്‍ ഉറപ്പില്ലെങ്കിലും ഇങ്ങനെയൊരു ഫോര്‍മുല മുന്നോട്ടുവെക്കാനാണ് പാര്‍ട്ടി തയ്യാറാവുകയെന്നാണ് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്തായാലും ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമില്ലാതെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനാകും നേതൃത്വം മുന്‍കൈ എടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+