പ്രവാസി സമരമുഖങ്ങളും ഉള്‍ക്കൊള്ളിച്ച് പ്രവാസ പൂര്‍ണ്ണിമ വരുന്നു
നാദാപുരം: കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റി സംഘടനയുടെ 15 ാം വാര്‍ഷികം വിപുലമായി ആഘോഷിക്കും. ഇതിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പയന്തോങ്ങില്‍ ചേര്‍ന്ന സ്വഗത സംഘം രൂപീകരണയോഗം വി.പി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കബീര്‍ സലാല, കെ ടി. കെ.ഭാസ്‌കരന്‍ , പീതാംബരന്‍ മാസ്‌ററര്‍ എന്നിവര്‍ സംസാരിച്ചു. ടികെ കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും, പ്രവാസി സമരമുഖങ്ങളും ഉള്‍ക്കൊള്ളിച്ച് '' പ്രവാസ പൂര്‍ണ്ണിമ'' എന്ന പേരില്‍ സുവനീര്‍ പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചു.

ജനുവരി രണ്ടാം വാരത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിന്നായി വിവിധ സബ്കമ്മിറ്റികള്‍ക്ക് യോഗം രുപം കൊടുത്തു. പ്രവാസികുടുംബങ്ങള്‍ നേതൃത്ത്വം നല്‍കുന്ന കലാപരിപാടികള്‍ക്ക് പുറമെ കവിത ചെറുകഥാമത്സരങളും,വനിതകളുടെ കബവലി, മ്യൂസിക്കല്‍ ചെയര്‍,ക്വിസ് മത്സരം എന്നിവയും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഫോണ്‍: 9946680862


Click it and Unblock the Notifications