കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ മറികടക്കാന്‍ ആവില്ല മക്കളേ, പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടത്രേ...!

പത്ത് മേഖലകളെ ആധാരമാക്കിയാണ് ഇന്ത്യ ടുഡെ സര്‍വെ നടത്തിയിരിക്കുന്നത്. പത്ത് മേഖലകളില്‍ അഞ്ചിലും കേരളം ഒന്നാമതാണ്.

  • By Gowthamy
Google Oneindia Malayalam News

ന്യൂഡല്‍ഹി : കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങളില്‍ ആശങ്കയുണ്ടെന്ന് പരക്കെ ആക്ഷേപം ഉയരുമ്പോഴും ക്രമസമാധാനത്തിന്റെ കാര്യത്തില്‍ കേരളം മുന്നേറ്റത്തിന്‍റെ പാതയിലാണെന്ന് നിങ്ങള്‍ക്കറിയുമോ? ഇന്ത്യ ടുഡെ നടത്തിയ സര്‍വെയിലാണ് മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം ഒന്നാമതെത്തിയത്. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ആരോഗ്യം, പരിസ്ഥിതി എന്നീ വിഭാഗങ്ങളിലും കേരളം പുരോഗതി കൈവരിച്ചിരിക്കുകയാണ്.

പത്ത് മേഖലകളെ ആധാരമാക്കിയാണ് ഇന്ത്യ ടുഡെ സര്‍വെ നടത്തിയിരിക്കുന്നത്. പത്ത് മേഖലകളില്‍ അഞ്ചിലും കേരളം ഒന്നാമതാണ്. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായവും സര്‍വെ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.

ഏറ്റവും പിന്നില്‍ പശ്ചിമ ബംഗാള്‍

ഏറ്റവും പിന്നില്‍ പശ്ചിമ ബംഗാള്‍

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. പ്രകൃതി രമണീയത കൊണ്ടും സാക്ഷരതയുടെ കാര്യത്തിലും ആരോഗ്യത്തിലും കേരളം എന്നും ലോകശ്രദ്ധ നേടിയിരുന്നു. ക്രമസമാധാനം, ആരോഗ്യം, പരിസ്ഥിതി എന്നീ മേഖലകളിലെ മുന്നേറ്റമാണ് കേരളത്തെ ഒന്നാമതെത്തിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളാണ് ഏറ്റവും പിന്നില്‍. ഹിമാചല്‍ പ്രദേശ് രണ്ടാം സ്ഥാനത്തും കശ്മീര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ഗുജറാത്ത് ഒമ്പതാം സ്ഥാനത്താണ്.

ഓവറോള്‍ പ്രകടനത്തില്‍ കേരളം തന്നെ

ഓവറോള്‍ പ്രകടനത്തില്‍ കേരളം തന്നെ

രണ്ട് വിഭാഗങ്ങളിലാണ് ഇന്ത്യ ടുഡെ സര്‍വെ നടത്തിയിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ച വച്ച സംസ്ഥാനങ്ങളും വികസനം കൈവരിച്ച സംസ്ഥാനങ്ങളും. 2013-14 വര്‍ഷത്തെ മികച്ച പ്രകടനം നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്. ആരോഗ്യം, ക്രമസമാധാനം, പരിസ്ഥിതി എന്നിവയില്‍ മികച്ച പ്രകടനവും കേരളത്തിന്റേതാണ്.

കേരളം മൂന്നാം സ്ഥാനത്ത്

കേരളം മൂന്നാം സ്ഥാനത്ത്

2012-14 വരെയുളള സമഗ്ര വികസനത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് ഒന്നാംസ്ഥാനത്താണ്. പത്ത് വിഭാഗങ്ങളില്‍ എട്ടിലും തമിഴ്‌നാട് പുരോഗതി നേടിയിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗത്തില്‍ കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇങ്ങനെ മുന്നോട്ട്

ഇങ്ങനെ മുന്നോട്ട്

പരിസ്ഥിതിയുടെ കാര്യത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് സര്‍വെ. കേരളത്തില്‍ വനാതിര്‍ത്തിക്ക് പുറത്ത് തണലു കൂടിയിട്ടുണ്ട്. 2013 ല്‍ 7.09 ശതമായിരുന്ന മരത്തണല്‍ 2015ല്‍ 7.59 ആയി വര്‍ധിച്ചു. വനം വകുപ്പിന്റെ നല്ല നാളേയ്ക്ക് മരം നടാം എന്ന പദ്ധതിയും വിജയം കണ്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വായുവിന്റെ നിലവാരത്തിലും കേരളം മെച്ചപ്പെട്ടു.

 കൃഷിയിലും പുരോഗതി

കൃഷിയിലും പുരോഗതി

സാക്ഷരതയുടെ കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും വിദ്യാഭ്യാസ പുരോഗതിയില്‍ ഹിമാചല്‍ പ്രദേശാണ് ഒന്നാംസ്ഥാനത്ത്. വിദ്യാഭ്യാസത്തില്‍ 12ാം സ്ഥാനത്തായിരുന്ന ആന്ധ്ര അഞ്ചാം സ്ഥാനത്തായി. നാലാംസ്ഥാനത്തായിരുന്ന മഹാരാഷ്ട്ര 12ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിലും ആന്ധ്ര തന്നെയാണ് മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. കാര്‍ഷിക രംഗത്ത് 2004ല്‍ 12ാംസ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ മൂന്നാംസ്ഥാനത്താണ്.

പ്രതിജ്ഞാബദ്ധം

പ്രതിജ്ഞാബദ്ധം

ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം സര്‍വെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 വമ്പന്മാര്‍ പിന്നില്‍

വമ്പന്മാര്‍ പിന്നില്‍

വികസനത്തിന്റെ കാര്യത്തില്‍ ഒന്നാമതുള്ളത് ചെറിയ സംസ്ഥാനങ്ങളാണെന്ന് സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വലിപ്പത്തില്‍ വമ്പന്മാരായ ഉത്തര്‍പ്രദേശ്, ബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ ഒരു മേഖലയിലും മുന്നിലെത്തിയിട്ടില്ല.

English summary
Kerala top in india today survey on development.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X