കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐതിഹാസിക ലോങ് മാർച്ചിന് നഴ്സുമാർ ചേർത്തലയിലേക്ക്! സമരം ഒഴിവാക്കാൻ സർക്കാരിന്റെ തിരക്കിട്ട നീക്കം...

ചൊവ്വാഴ്ച ചേർത്തല കെവിഎം ആശുപത്രിയിൽ നിന്നും സെക്രട്ടേറിയേറ്റിലേക്കാണ് പതിനായിരത്തിലേറെ നഴ്സുമാർ അണിനിരക്കുന്ന ലോങ് മാർച്ച്.

Google Oneindia Malayalam News

തിരുവനന്തപുരം/കോഴിക്കോട്: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ലോങ് മാർച്ച് ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ സമരം ഒഴിവാക്കാൻ തലസ്ഥാനത്ത് തിരക്കിട്ട നീക്കങ്ങൾ. പതിനായിരത്തിലേറെ നഴ്സുമാർ പങ്കെടുക്കുന്ന ലോങ് മാർച്ച് സംസ്ഥാന സർക്കാരിനെതിരെയുള്ള കനത്ത പ്രതിഷേധമായി മാറുമെന്ന ഭയത്തിലാണ് നഴ്സുമാരുടെ ശമ്പളക്കാര്യത്തിൽ സർക്കാർ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നത്.

ചൊവ്വാഴ്ച ചേർത്തല കെവിഎം ആശുപത്രിയിൽ നിന്നും സെക്രട്ടേറിയേറ്റിലേക്കാണ് പതിനായിരത്തിലേറെ നഴ്സുമാർ അണിനിരക്കുന്ന ലോങ് മാർച്ച്. വാക്ക് ഫോർ ജസ്റ്റിസ് എന്ന പേരിലാണ് പതിനായിരത്തിലേറെ നഴ്സുമാർ സെക്രട്ടേറിയേറ്റിലേക്ക് കാൽ നടയായി മാർച്ച് നടത്തുന്നത്. സംസ്ഥാന സർക്കാർ ശമ്പള പരിഷ്ക്കരണത്തിൽ അന്തിമ വിജ്ഞാപനം ഇറക്കാത്തതാണ് നഴ്സുമാരെ ഇത്തരമൊരു സമരത്തിലേക്ക് നയിച്ചത്.

അന്തിമ വിജ്ഞാപനം...

അന്തിമ വിജ്ഞാപനം...

നഴ്സുമാരുടെ മിനിമം വേതനത്തിന്റെയും അലവൻസിന്റെയും കാര്യത്തിലാണ് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നത്. ശമ്പള പരിഷ്ക്കരണവുമായി ബന്ധപ്പെട്ടുള്ള അന്തിമ വിജ്ഞാപനം മാർച്ച് 31ന് മുൻപ് പുറത്തിറക്കുമെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ നൽകിയിരുന്ന ഉറപ്പ്. എന്നാൽ മാർച്ച് കഴിഞ്ഞ് ഏപ്രിൽ അവസാനിക്കാറായിട്ടും വിജ്‍ഞാപനം പുറത്തിറക്കിയില്ല. അതിനിടെ ആശുപത്രി മാനേജ്മെന്റുകൾ ശമ്പള വർദ്ധനവിനെതിരെ കോടതിയെ സമീപിച്ചതും കാര്യങ്ങൾ വൈകിപ്പിച്ചു.

സമരം ഒഴിവാക്കാൻ...

സമരം ഒഴിവാക്കാൻ...

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ലോങ് മാർച്ചും അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചതോടെയാണ് ശമ്പള വിജ്ഞാപനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് വീണ്ടും ജീവൻ വച്ചത്. നഴ്സുമാരുടെ ലോങ് മാർച്ച് സർക്കാരിന് കനത്ത തിരിച്ചടിയാകുമെന്ന് ഭയന്ന് അന്തിമ വിജ്ഞാപനം എത്രയും പെട്ടെന്ന് പുറത്തിറക്കാൻ സർക്കാർതലത്തിൽ നീക്കങ്ങൾ ആരംഭിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നഴ്സുമാരുടെ ലോങ് മാർച്ച് ചേർത്തലയിൽ നിന്ന് തുടങ്ങുന്നതിന് മുൻപ് അന്തിമ വിജ്ഞാപനം പുറത്തിറക്കി സമരം ഒഴിവാക്കാനാണ് നീക്കം.

നഴ്സുമാർ ചേർത്തലയിലേക്ക്...

നഴ്സുമാർ ചേർത്തലയിലേക്ക്...

ഏപ്രിൽ 24 മുതൽ അനിശ്ചിതകാല സമരവും ലോങ് മാർച്ചും പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരെല്ലാം ചേർത്തലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാർ മാർച്ചിൽ പങ്കെടുക്കും. കാസർകോട് മുതൽ തൃശൂർ വരെയുള്ള മലബാർ ജില്ലകളിലെ നഴ്സുമാർ തിങ്കളാഴ്ച രാത്രിയോടെ ചേർത്തലയിലേക്ക് തിരിക്കും. തിങ്കളാഴ്ച രാത്രി ട്രെയിനുകളിലും ബസുകളിലുമായി ചേർത്തല കെവിഎം ആശുപത്രിയിലേക്ക് തിരിക്കുന്ന നഴ്സുമാർ ഐതിഹാസിക സമരത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു.

ആശുപത്രികൾ സ്തംഭിക്കും...

ആശുപത്രികൾ സ്തംഭിക്കും...

നഴ്സുമാരുടെ അനിശ്ചിതകാല സമരത്തെ തുടർന്ന് ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പൂർണ്ണമായും അവതാളത്തിലാകും. അത്യാഹിത വിഭാഗങ്ങളിലടക്കം ജോലി ചെയ്യുന്നവർ സമരത്തിൽ പങ്കെടുക്കുമെന്നാണ് സമര സമിതി അറിയിച്ചിട്ടുള്ളത്. അതിനാൽ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനവും സ്തംഭിക്കും. ഇതിനുപുറമേ ആശുപത്രിയിൽ ഐപിയിൽ കഴിയുന്ന രോഗികൾക്ക് ആശുപത്രി മാനേജ്മെന്റ് നഴ്സുമാരുടെ സമരത്തെക്കുറിച്ച് സൂചന നൽകിയിട്ടുമുണ്ട്.

 വിടി ബൽറാം...

വിടി ബൽറാം...

നഴ്സുമാരുടെ ഐതിഹാസിക സമരത്തിന് ഇതിനോടകം സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് വമ്പിച്ച പിന്തുണയാണ് ലഭിക്കുന്നത്. യുവ കോൺഗ്രസ് എംഎൽഎ വിടി ബൽറാം നഴ്സുമാർക്ക് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച വിടി ബൽറാം, മാലാഖമാരുടെ സമരത്തിൽ ഒരു ദിവസം പങ്കെടുക്കുമെന്നും വ്യക്തമാക്കി. മാന്യമായ ശമ്പളത്തിനായി പോരാടുന്ന കേരളത്തിലെ നഴ്സുമാർക്ക് എല്ലാ മലയാളികളുടെയും പൂർണ്ണ പിന്തുണയുമുണ്ട്.

കേറ്റ് രാജകുമാരി പ്രസവത്തിനായി ആശുപത്രിയിൽ! അഞ്ചാം കിരീടാവകാശിയെ കാത്ത് ബ്രിട്ടൻ... കേറ്റ് രാജകുമാരി പ്രസവത്തിനായി ആശുപത്രിയിൽ! അഞ്ചാം കിരീടാവകാശിയെ കാത്ത് ബ്രിട്ടൻ...

മോഡലായ യുവതിയെ നടുറോഡിൽ അപമാനിച്ചു! അടിയിൽ എന്താണെന്ന് കാണട്ടെയെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമംമോഡലായ യുവതിയെ നടുറോഡിൽ അപമാനിച്ചു! അടിയിൽ എന്താണെന്ന് കാണട്ടെയെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം

English summary
kerala nurses long march on tuesday; government moves to solve the strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X