കരഞ്ഞും ചിരിച്ചും അറിവിന്‍റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍, കാണൂ
തിരുവനന്തപുരം: അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ ക്ഷേത്രങ്ങളിലും സാംസ്‌ക്കാരിക കേന്ദ്രങ്ങളിലുമായാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. കേരളത്തില്‍ വിജയ ദശമിയ്ക്കാണ് വിദ്യാരംഭം കുറിയ്ക്കുന്നത്.
ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്ക്...അവിദ്യയില്‍ നിന്ന് വിദ്യയിലേയ്ക്ക് നയിക്കുന്ന ദിനമാണ് വിജയദശമി. കേരളത്തില്‍ കുട്ടികളെ എഴുത്തിനിരുത്തിയതിന്റെ ദൃശ്യങ്ങളിലേയ്ക്കും വിശേഷങ്ങളിലേയ്ക്കും...

പൂജപ്പുര
പൂജപ്പുര നവരാത്രി മണ്ഡപത്തില്‍ കുരുന്നിന് ആദ്യാക്ഷരം കുറിയ്ക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജ ഗോപാല്‍

എന്തുകൊണ്ട് വിജയദശമി
നവരാത്രിയ്ക്ക് ശേഷമുള്ള വിജയ ദശമി ദിവസം അന്ന് ഏത് ആഴ്ചയായലും വിദ്യാരംഭം കുറിയ്്ക്കാം എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്

എഴുത്തിനിരുത്ത്
കേരളത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പ്, കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം, തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പിലുള്ള തിരുവുള്ളക്കാവ് ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലാണ് എഴുത്തിനിരുത്ത് നടത്തുന്നത്. ഇതിന് പുറമെ വിവിധ സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ ക്ഷേത്രങ്ങള്‍ എന്നിവയും എഴുത്തിനിരുത്താറുണ്ട്

ഹരിശ്രീ...
വിജയദശമി ദിവസം കുട്ടികളെ ഗുരുനാഥന്‍ മടിയിലിരുത്തി 'ഹരി:ശ്രീ ഗണപതയേ നമ:' എന്ന് കൈവിരല്‍ കൊണ്ട് എഴുതിയ്ക്കുന്നതാണ് ചടങ്ങ്. മൂന്ന് വയസ് തികയുന്നതിന് മുമ്പാണ് കുട്ടികളെ എഴുത്തിനിരുത്തേണ്ടത്. രണ്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവില്ല.

വെട്ടുകാട് പള്ളി
തിരുവനന്തപുരം വെട്ടുകാട് പള്ളിയില്‍ നടന്ന് വിദ്യാരംഭ ചടങ്ങ്












Click it and Unblock the Notifications