• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ വൈറസ്; തൃശൂരിൽ വിവാഹം മാറ്റിവെച്ച് സദ്യ നടത്തി, താലികെട്ട് 28 ദിവസത്തിന് ശേഷം..

Newest First Oldest First
6:54 PM, 5 Feb
ചൈനയിൽ 30 മണിക്കൂർ പ്രായമുള്ള നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചൂ
12:00 PM, 5 Feb
വൈറസ് ബാധ തടയുന്നതിനായി ചൈന മെയിന്‍ലാന്‍ഡുമായുള്ള അതിര്‍ത്തി അടച്ചിടണമെന്നാവശ്യപ്പെട്ട് ഹോങ്കോങ്ങില്‍ ആശുപത്രി ജീവനക്കാര്‍ സമരം ചെയ്തുവരികയാണ്. 7000 പേരാണ് സമരം ചെയ്യുന്നത്.
11:40 AM, 5 Feb
രോഗത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ റെയില്‍വേ, വിമാന, റോഡ് ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിട്ടുണ്ട്. ഈ നഗരത്തിലുള്ള വിദേശകളായ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ യുഎസ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇപ്പോഴും നടത്തിവരുന്നുണ്ട്.
10:08 AM, 5 Feb
ഹോങ്കോങ്ങിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തിവെക്കാന്‍ യുണൈറ്റഡ് അമേരിക്കന്‍ എയര്‍ലൈന്‍സ്. ഹോങ്കോങ്ങില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്. ഫെബ്രുവരി 20 വരെയാണ് നിയന്ത്രണം. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഇതിനകം 500 പേരാണ് മരിച്ചത്. 24, 000 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
9:41 AM, 5 Feb
കൊറോണ വൈറസ് തടയുന്നതിനുള്ള നിര്‍ദേശങ്ങളെ തുടര്‍ന്ന് തൃശൂരില്‍ വിവാഹം മാറ്റിവെച്ചിരുന്നു. വുഹാനില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെ നിന്ന് വരന്‍ എത്തിയ സാഹചര്യത്തിലാണ് നീക്കം. വിവാഹം മാറ്റിവെക്കാനുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിവാഹത്തിന്റെ ചടങ്ങുകള്‍ മാറ്റിവെച്ചത്. താലികെട്ട് 28 ദിവസത്തിന് ശേഷം ന ടത്താനാണ് നീക്കം.
9:37 AM, 5 Feb
ജപ്പാനിലെ ക്രൂയിസ് കപ്പലില്‍ പുതിയതായി പത്ത് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലും തായ് ലന്റിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ച പത്ത് പേരെയും കപ്പലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
9:36 AM, 5 Feb
കൊറോണ വൈറസ് ബാധയെത്തുയര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 490 കടന്നു.
10:19 PM, 4 Feb
കൊറോണ വൈറസ് സംസ്ഥാനത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2421 പേർ നിരീക്ഷത്തിലെന്ന് ആരോഗ്യമന്ത്രി
8:58 PM, 4 Feb
കൊറോണ വൈറസ് ബാധിതർക്കും കുടുംബഗങ്ങൾക്കും രോഗം ബാധിച്ചവുമായി സമ്പർക്കം പുലർത്തിയവർക്കും ഉൾപ്പെടെ മാനസികാരോഗ്യ പരിപാടിയും സാന്ത്വന ചികിത്സയുമായി സർക്കാർ
6:19 PM, 4 Feb
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠനയാത്രകൾ പോകുന്നത് വിലക്കി തൃശൂർ ജില്ലാ കളക്ടർ ഉത്തരവിറക്കി.
6:17 PM, 4 Feb
വുഹാനിൽ നിന്നും മാലദ്വീപ് സ്വദേശികളെ തിരിച്ചെത്തിച്ചതിനെ ഇന്ത്യയോട് നന്ദി പറഞ്ഞ് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊലിഹ്. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്ന് വിശ്വസിക്കുന്ന വുഹാനിൽ നിന്നും മാലദ്വീപിലെ 7 പേരെയാണ് തിരികെയെത്തിച്ചത്.
3:00 PM, 4 Feb
ചൈനയിലെ വുഹാനില്‍ നിന്ന് എത്തിച്ച 36 അംഗ സംഘത്തിലുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരേ വിമാനത്തില്‍ സഞ്ചരിച്ചവരിലാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മൂന്ന് കേസുകളും കേരളത്തിലാണ്.
3:00 PM, 4 Feb
കേരള നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2:59 PM, 4 Feb
കേരളത്തില്‍ കാസര്‍കോഡ്, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലായി മൂന്ന് പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതേത്തുടര്‍ന്നാണ് നീക്കം.
2:56 PM, 4 Feb
കേരളത്തിലെ ഹോട്ടല്‍ ബുക്കിംഗുകള്‍ റദ്ദാക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊറോണ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പ്രവണത.
2:42 PM, 4 Feb
ചൈനയില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒരു മീറ്റിംഗിനായി സിങ്കപ്പൂരിലേക്ക് പോയ 41 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
2:40 PM, 4 Feb
മലേഷ്യയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍.
1:11 PM, 4 Feb
ഫെബ്രുവരി ഏഴ് മുതലുള്ള സര്‍വീസുകള്‍ റദ്ദാക്കി. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഹോങ്കോങ്ങില്‍ ഒരാള്‍ മരിച്ചതിന് പിന്നാലെയാണ് നീക്കം .
1:11 PM, 4 Feb
ഹോങ്കോങിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ എയര്‍ ഇന്ത്യയുടെ തീരുമാനം.
1:09 PM, 4 Feb
ഇന്ത്യ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിത കാരണങ്ങളുള്ള ആളുകള്‍ ബീജിംഗിലെ ഇന്ത്യന്‍ എംബസിയുമായോ ഷാങ്ഹായിലെയോ ഗ്വാങ്ഷൂവിലെ കോണ്‍സുലേറ്റിനെയോ ബന്ധപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്.
1:09 PM, 4 Feb
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ, ഷിപ്പിംഗ് ചുമതലയുള്ള സഹമന്ത്രി മന്‍സുഖ് ലാല്‍ മാണ്ഡവിയ എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെടുന്നത്.
1:09 PM, 4 Feb
കൊറോണ വൈറസ് ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക സമിതി രൂപീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാനും നിരീക്ഷിക്കാനും വിലയിരുത്താനുമായാണ് ഉന്നതതല സമിതി രൂപീകരിച്ചിരിക്കുന്നത്.
12:53 PM, 4 Feb
മാസ്‌കുകളുടെ കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫുഡ് ആന്‍ഡ് ഡ്രഗ് ലൈസന്‍സ് അസോസിയേഷന്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
12:53 PM, 4 Feb
ഇന്ത്യയിലും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എന്‍95 മാസ്‌കുകളുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും നിരോധിച്ചു. ആഗോളതലത്തില്‍ പ്രത്യേകിച്ചും ചൈനയില്‍ നിന്നും മാസ്‌കുകള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരത്തിലൊരു നീക്കം.
12:29 PM, 4 Feb
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥി ട്രെയിനിലാണ് യാത്ര ചെയ്തതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ആലപ്പുഴയില്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
11:43 AM, 4 Feb
ചൈനയില്‍ അടിയന്തരമായി നിര്‍മിച്ച ആശുപത്രിയിലേക്ക് രോഗികളെത്തുന്നു. കൊറോണ ബാധയെത്തുടര്‍ന്നാണ് ചൈനീസ് അധികൃതര്‍ 10 ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി നിര്‍മക്കുന്നത്.
11:38 AM, 4 Feb
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഹോങ്കോങ്ങില്‍ ഒരു മരണം. ചൈനക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ മരണമാണിത്. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ 39കാരനാണ് മരിച്ചിട്ടുള്ളത്. വുഹാനില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് ഇയാള്‍ തിരിച്ചെത്തിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
10:24 AM, 4 Feb
ആലപ്പുഴയില്‍ ഐസോലേഷന്‍ വാര്‍ഡ‍ില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എട്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്നാണ് പരിശോധനാ ഫലം. 12 പേരാണ് ആലപ്പുഴയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
10:00 AM, 4 Feb
എല്ലാ ജില്ലകളിലും കൊറോണ വൈറസ് രോഗബാധ സംശയിക്കുന്നവരുടെ തുടര്‍ ചികില്‍സയ്ക്കായി സജ്ജമാക്കിയിട്ടുളള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലപ്പുഴ എന്‍.ഐ.വി. യുണിറ്റില്‍ സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി.‌
9:21 AM, 4 Feb
സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിലും, എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്.
READ MORE

cmsvideo
  സംസ്ഥാനത്ത് കൂടുതല്‍ കൊറോണ ബാധക്ക് സാധ്യത

  തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളമായി ആരോഗ്യവകുപ്പ്. കേരളത്തില്‍ ഒരാള്‍ക്ക് കൂടി ഇന്നലെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ചൈനയിലെ വുഹാനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കേരളത്തില്‍ ഇത് വരെ മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

  കൊറോണ വൈറസ്: ചൈനയിലെ മരണനിരക്ക് 425ലെത്തി, യുഎസ് സഹായം സ്വീകരിക്കാന്‍ സന്നദ്ധമെന്ന് ചൈന

  ചൈനയില്‍ നിന്ന് ഒരേ വിമാനത്തില്‍ എത്തിയ മൂന്ന് പേര്‍ക്കാണ് കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ജനുവരി 24ന് കേരളത്തില്‍ എത്തിയ 36 പേരുടെ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. ആലപ്പുഴ, തൃശൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലായി മൂന്ന് പേരും ചികിത്സയില്‍ കഴിഞ്ഞ് വരികയാണ്. ഒരേ സംഘത്തില്‍പ്പെട്ട മൂന്ന് പേരിലും രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പം സഞ്ചരിച്ചവരെ ആരോഗ്യ വകുപ്പ് നിരീക്ഷിച്ചുവരികയാണ്.

  virus-157982

  English summary
  Kerala on alert after Coronavirus outbreak
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X