കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 കോടി ലഭിച്ച ആ ഭാഗ്യവാന്‍ ആര്? ഓര്‍മയില്ലെന്ന്... ടിക്കറ്റ് വിറ്റ അളഗര്‍സ്വാമി പറയുന്നു

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറി നടക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചയാളെ കണ്ടെത്തിയില്ല. ടിക്കറ്റ് വിറ്റ കടയും വില്‍പ്പന നടത്തിയ വ്യക്തിയെയും തിരിച്ചറിഞ്ഞെങ്കിലും ഇവര്‍ക്കുമറിയില്ല ആര്‍ക്കാണ് ലോട്ടറി അടിച്ചതെന്ന്.

ഒട്ടേറെ യാത്രക്കാര്‍ക്ക് ടിക്കറ്റ് വില്‍ക്കുന്നതിനാല്‍ ആരാണ് ടിക്കറ്റ് എടുത്തതെന്ന് ഓര്‍മിയില്ലെന്ന് അളഗര്‍സ്വാമി പറയുന്നു. ഇദ്ദേഹമാണ് ഒന്നാം സമ്മാനം നേടിയ ടിബി173964 എന്ന ടിക്കറ്റ് വിറ്റത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കടവന്ത്രയില്‍

കടവന്ത്രയില്‍

കൊച്ചി കടവന്ത്രയില്‍ തട്ടടിച്ചാണ് അളഗര്‍സ്വാമി ലോട്ടറി വില്‍പ്പന നടത്തുന്നത്. ആര്‍ക്കാണ് വിറ്റതെന്ന് ഓര്‍മയില്ലെന്ന് അളഗര്‍സ്വാമി പറഞ്ഞതോടെ ഭാഗ്യവാനെ തേടുകയാണ് കേരളം. തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടന്‍ പണിക്ക് കേരളത്തിലെത്തിയതാണ് അളഗര്‍സ്വാമി. ആദ്യം പല ജോലികളും ചെയ്തിരുന്നെങ്കിലും പ്രായമായതോടെ ലോട്ടറി വില്‍പ്പനയിലേക്ക് തിരിഞ്ഞു.

അതെല്ലാം ചെറിയ തുക

അതെല്ലാം ചെറിയ തുക

നേരത്തെ അളഗര്‍സ്വാമി വിറ്റ പല ടിക്കറ്റുകള്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതെല്ലാം ചെറിയ തുകയ്ക്കുള്ള സമ്മാനങ്ങളായിരുന്നു. എന്നാല്‍ ഒന്നാം സമ്മാനം നേടുന്നത് ആദ്യമായിട്ടാണ്. താന്‍ വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിഞ്ഞതോടെ അമ്പരപ്പ് മാറിയിട്ടില്ല അദ്ദേഹത്തിന്.

നാലാം സമ്മാനവും

നാലാം സമ്മാനവും

എറണാകുളം കച്ചേരിപ്പടിയിലെ വിഘ്‌നേശ്വര ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് അളഗര്‍സ്വാമി ടിക്കറ്റെടുക്കാറ്. നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപയുടെ ടിക്കറ്റ് വിറ്റതും ഇതേ ഏജന്‍സിയില്‍ നിന്നാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

44 ലക്ഷം ടിക്കറ്റുകള്‍

44 ലക്ഷം ടിക്കറ്റുകള്‍

44 ലക്ഷം ടിക്കറ്റുകള്‍ ഇത്തവണ വിറ്റിരുന്നു. ഒന്നാം സമ്മാനമായി 12 കോടി രൂപ കഴിഞ്ഞ വര്‍ഷം മുതലാണ് സംസ്ഥാന ഭാഗ്യകുറി വകുപ്പ് നല്‍കാന്‍ തുടങ്ങിയത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് പേര്‍ക്കാണ് ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ 12 പേര്‍ക്ക് കിട്ടും. ഇത്തവണ ഓണം ബമ്പറിന് ആവശ്യക്കാര്‍ ഏറെയായിരുന്നു. 2 ലക്ഷം ടിക്കറ്റുകള്‍ വീണ്ടും അച്ചടിക്കേണ്ടി വന്നത് ഇതിന് തെളിവാണ്.

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; ആറ് മാസത്തിന് ശേഷം, മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ...സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; ആറ് മാസത്തിന് ശേഷം, മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ...

നടി ഭാമ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു; അന്ന് അവള്‍ക്കൊപ്പം, പക്ഷേ ഇന്ന്... ആ പോസ്റ്റില്‍...നടി ഭാമ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു; അന്ന് അവള്‍ക്കൊപ്പം, പക്ഷേ ഇന്ന്... ആ പോസ്റ്റില്‍...

English summary
Kerala Onam Bumper 2020: First Prize ticket sold by Alagarswami in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X