കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ്‌ നിരാശജനകമെന്ന്‌ രമേശ്‌ ചെന്നിത്തല; കേരളത്തിന്‌ ബജറ്റ്‌ അനുഗ്രഹമെന്ന്‌ കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കാസര്‍കോട്‌: കേന്ദ്രബജറ്റ്‌ നിരാശജനകമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. സ്വാകര്യവത്‌കരണത്തിനായുള്ള ബജറ്റാണിതെന്നും റോഡല്ലാതെ മറ്റൊന്നും കേരളത്തിനില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.കേന്ദ്ര ഇന്‍ഷൂറന്‍സ്‌ കമ്പനിയായ എല്‍ഐസി സ്വകാര്യവത്‌കരിക്കുന്നത്‌ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. കേരള ജനതക്ക്‌ സ്വീകാര്യമായതല്ല ഈ ബജറ്റെന്നും രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു. കേരളത്തിന്‌ ഒരു എയിംസ്‌ പോലുമില്ല. തെരഞ്ഞെടുപ്പിന്‌ വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ്‌ ബജറ്റിലുള്ളത്‌. കൊവിഡ്‌ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയെക്കുറിച്ചും ബജറ്റില്‍ പറഞ്ഞിട്ടില്ലെന്നും രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി

ബജറ്റിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തി. വിത്തെടുത്ത്‌ കുത്തി തിന്നുകയാണ്‌ കേന്ദ്ര സര്‍ക്കാരെന്ന്‌ അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങളെ പറ്റിക്കാനുള്ള ഗിമിക്കാണ്‌ ബജറ്റ്‌. തൊഴിലവസരം സൃഷ്ടിക്കാന്‍ ഒന്നും തന്നെ ബജറ്റിലില്ല. ബജറ്റ്‌ നിരാശ ജനകമാണെന്നും അദ്ദേഹം പറഞ്ഞു.

rams

എന്നാല്‍ നാടിന്റെ വികസനക്കുതിപ്പിന്‌ ഗതിവേഗം നല്‍കുന്ന ബജറ്റെന്നാണ്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്‌. കേരളത്തിന്‌ ബജറ്റ്‌ അനുഗ്രഹമാണ്‌. സംസ്ഥാനത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും സഹായകരമായ നിലപാടാണ്‌ ജബജറ്റില്‍ ഉള്ളത്‌. മോദി സര്‍ക്കാര്‍ കേരളത്തെ കയ്യയച്ച്‌ സഹായിക്കുന്നതിന്റെ തെളിവാണ്‌ ബജറ്റിലെ പ്രഖ്യാപനങ്ങളെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ ധനമന്ത്രി തോമസ്‌ ഐസക്കിനെ പോലെയുള്ളവര്‍ ഇനിയെങ്കിലും മഞ്ഞക്കണ്ണട അഴിച്ച്‌ വെയ്‌ക്കണമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. കാവിഡ്‌ പ്രതിരോധത്തിന്‌ സംസ്ഥാനം ചിലവഴിച്ച ഫണ്ടും , കേന്ദ്രം ചിലവഴിച്ച ഫണ്ടും എത്രയാണെന്ന്‌ ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Union budget 2021: Vehicle Scrappage policy announced by Finance minister

English summary
kerala opposition leader ramesh channithala against center budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X