കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടി: നിർണായക നീക്കവുമായി പ്രതിപക്ഷം, രാഷ്ട്രപതിയെ സമീപിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സി എ ജി റിപ്പോര്‍ട്ട് പുറത്തുവിട്ട നടപടിക്കെതിരെ പ്രതിപക്ഷം രാഷ്ട്രപതിയെയും ഗവര്‍ണറെയും സമീപിക്കും. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെയും ഗവര്‍ണറെയും സമീപിക്കാനൊരുങ്ങുന്നത്. ഇതിന്റെ സാധ്യത നിയമവിദഗ്ദരുമായി പ്രതിപക്ഷ നേതാക്കള്‍ ആരായും.

cag

നിയമസഭയുടെ മേശപ്പുറത്ത് എത്തുന്നതിന് മുമ്പ് ധനമന്ത്രി തന്നെയാണ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പൊതു സമൂഹത്തോട് വെളിപ്പെടുത്തുന്നത്. ഇത് ചട്ടലംഘനമാണ് ധനമന്ത്രിയുടെ വാക്കുകള്‍ സിഎജി എന്ന ഭരണഘടന സ്ഥാപനത്തെ അസ്ഥിരപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.

കിഫ്ബി ഭരണഘടന വിരുദ്ധമായ രീതിയിലാണ് പ്രവര്‍ത്തിച്ചത്. അതിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന കണ്ടെത്തലാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. മസാല ബോണ്ട് അടക്കമുള്ള കാര്യങ്ങളില്‍ ക്രമക്കേട് നടന്നതായി സിഎജി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിനെതിരെ ശക്തമായ വിമര്‍ശനമാണ് തോമസ് ഐസക് നടത്തിയതെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിൽ ഇനി കെസിയുടെ കാലം; കോൺഗ്രസിൽ ശക്തരായി പുതിയ ഗ്രൂപ്പ്; ലക്ഷ്യം മുഖ്യമന്ത്രി കസേരയോ?കേരളത്തിൽ ഇനി കെസിയുടെ കാലം; കോൺഗ്രസിൽ ശക്തരായി പുതിയ ഗ്രൂപ്പ്; ലക്ഷ്യം മുഖ്യമന്ത്രി കസേരയോ?

അതേസമയം, നിയമസഭയില്‍ വെക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ധനകാര്യ മന്ത്രിയുടെ പ്രവര്‍ത്തി ഗുരുതരമായ ചട്ടലംഘനവും നിയമലംഘനവുമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി തന്റെ ഡിപ്പാര്‍ട്ട്മെന്റിനേക്കുറിച്ചുള്ള ഓഡിറ്റ് പാരാ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടുകൊണ്ട് പത്രസമ്മേളനം നടത്തുന്നത്.രാജ്യത്തെ ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ല എന്ന നിലയിലാണ് കേരളത്തിലെ മന്ത്രി സഭ പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്വം പാലിക്കാതെ മന്ത്രി സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെതിരെ നിയമസഭയുടെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

രക്തം കുടിക്കുന്ന ഡ്രാക്കുളയെന്നാണ് വിളിച്ചത്, ആ വെള്ളമങ്ങ് വാങ്ങിവെച്ചേക്കെന്ന് ജയരാജന്‍!!രക്തം കുടിക്കുന്ന ഡ്രാക്കുളയെന്നാണ് വിളിച്ചത്, ആ വെള്ളമങ്ങ് വാങ്ങിവെച്ചേക്കെന്ന് ജയരാജന്‍!!

കിഫബിയില്‍ നടക്കുന്ന ഗുരുതരമായ അഴിമതികളും ചട്ടം ലംഘിച്ചുള്ള നടപടികളും വിമര്‍ശിക്കപ്പട്ടതിനാലാണ് ധനകാര്യ മന്ത്രിക്ക് പരിഭ്രാന്തി. കിഫ്ബിയില്‍ നടക്കുന്ന അഴിമതികള്‍ സിഎജി കണ്ടെത്തുന്നു എന്നതിനാലാണ് ധനകാര്യ മന്ത്രിക്ക് ഹാലിളകുന്നത്. പ്രതിപക്ഷം നേരത്തെ മുതല്‍ ഇവിടെ നടക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് പറഞ്ഞിട്ടുള്ളതാണെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

സിഎജി റിപ്പോര്‍ട്ട്‌ നിയമസഭയില്‍ വെക്കാതെ പരസ്യപ്പെടുത്തി; ആരോപണവുമായി ചെന്നിത്തലസിഎജി റിപ്പോര്‍ട്ട്‌ നിയമസഭയില്‍ വെക്കാതെ പരസ്യപ്പെടുത്തി; ആരോപണവുമായി ചെന്നിത്തല

ബിഹാറില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎല്‍എമാര്‍ രാജിവച്ചേക്കും, എന്‍ഡിഎ യോഗം ഇന്ന്ബിഹാറില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎല്‍എമാര്‍ രാജിവച്ചേക്കും, എന്‍ഡിഎ യോഗം ഇന്ന്

Recommended Video

cmsvideo
കേരളം; കിഫ്ബി;റിപ്പോർട്ട് ചോർത്തിയ ധനമന്ത്രിക്കെതിരെ നടപടി എടുക്കണമെന്ന് ചെന്നിത്തല

English summary
Kerala: opposition will approach the President against the action taken by the CAG report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X