കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാപും മൊബൈലും ഇന്റര്‍നെറ്റുമില്ല; സൈബര്‍ ഉപവാസവുമായി ഓര്‍ത്തഡോക്‌സ് നോമ്പ്

  • By Gokul
Google Oneindia Malayalam News

കോട്ടയം: യുവതലമുറയും പഴയ തലമുറയുമെല്ലാം ഒഴിച്ചുകൂടാനാകാത്ത സംഗതികളായി കരുതുന്ന സൈബര്‍ ലോകത്തെ ഒഴിവാക്കി നോമ്പ് ആചരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ ആഹ്വാനം. പെസഹാ വ്യാഴാഴ്ച മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ നേരത്തേക്ക് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍ എന്നുവേണ്ട ടെലിവിഷന്‍ വരെ ഉപേക്ഷിക്കാനാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആഹ്വാനം.

ഏകദേശം 35 ലക്ഷംവരുന്ന വിശ്വാസികളെല്ലാം ഇത്തരത്തില്‍ സൈബര്‍ ഉപവാസത്തിന് തയ്യാറാകണമെന്ന് ഓര്‍ത്തഡോക്‌സ് നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച വൈകിട്ട് ആറുമുതല്‍ വെള്ളിയാഴ്ച വൈകിട്ട് ആറുവരെയാണ് ഉപവാസം. ദു:ഖവെളളി വൈകിട്ട് ചടങ്ങുകള്‍ കഴിയുന്നതോടെ ഉപവാസം അവസാനിക്കുമെന്ന് സഭയുടെ മാനവവിഭവശേഷി വിഭാഗം മേധാവി ഫാ. പി.എ ഫിലിപ്പ് പറഞ്ഞു.

mobile-laptop

സൈബര്‍ ഉപവാസത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതുതലമുറയില്‍ നല്ലമൂല്യങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇത്. മൊബൈലും ഇന്റര്‍നെറ്റുമൊന്നും ഇല്ലാതെ ഇരിക്കുകയെന്നത് യുവതലമുറയ്ക്ക് കഴിയാതെ വന്നിരിക്കുകയാണ്. ഈ അവസരത്തില്‍ 'നൊമോഫോബിയ' (നോ മൊബൈല്‍ ഫോബിയ) എന്ന പുതിയൊരു വാക്ക് വിശ്വാസികള്‍ക്കിടയില്‍ നല്‍കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപവാസ സമയത്ത് നല്ല ചിന്തകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. സങ്കേതിക വിദ്യയുടെ ദുരുപയോഗം അങ്ങേയറ്റം വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇതിന്റെ വിപത്തുകളെക്കുറിച്ച് സമൂഹം ബോധവാന്മാരാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഫാ. പി.എ ഫിലിപ്പ് പറഞ്ഞു.

English summary
Good Friday: Kerala Orthodox Church urges faithful to observe cyber fast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X