കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 ദിവസത്തിനിടെ 1000ല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പോസിറ്റീവ്, ആശങ്ക ഉയരുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസേനെ കൊവിഡ് കേസുകള്‍ ഉയരുകയാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോസിറ്റീവ് കേസുകളില്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇത് കേരളത്തെ സംബന്ധിച്ച് മറ്റൊരു ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തെ കണക്ക് പരിശോധിച്ചാല്‍ ആയിരത്തില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരാണ് രോഗം ബാധിച്ചിരിക്കുന്നതെന്ന് കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ ടിഎന്‍ സുരേഷ് പറയുന്നു. ഇത് സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തെ ബാധിക്കുമെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്.

covid

അതേസമയം, സംസ്ഥാനത്ത് ഇന്ന് 27487 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 99748 പരിശോധനകളാണ് നടന്നത്. മരണ സംഖ്യ: 65
419726 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി എടുക്കുമ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അല്‍പം കുറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടി.പി. അര്‍ ഉള്ള 72 പഞ്ചായത്തുകള്‍ ഉണ്ട്. മുന്നൂറിലധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിന് മുകളിലാണ് അത്. 500 മുതല്‍ 2000 വരെ ആക്റ്റീവ് കേസ് ലോഡ് ഉള്ള 57 പഞ്ചായത്തുകള്‍ ഉണ്ട് .

എറണാകുളം ജില്ലയില്‍ 50 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള 19 പഞ്ചായത്തുകള്‍ ഉണ്ട്. കണ്ണൂര്‍, തിരുവന്തപുരം, എറണാകുളം ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുതലായി തന്നെ തുടരുന്നു. ഈ ജില്ലകളില്‍ കൂടുതല്‍ ശക്തമായ പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മറ്റ് ജില്ലകളില്‍ പതുക്കെ കുറഞ്ഞുവരുന്നുണ്ട്.

അതേസമയം, കൂടുതല്‍ ഡോക്ടര്‍മാരെയും, പാരാമെഡിക്കല്‍ സ്റ്റാഫിനെയും താല്‍ക്കാലികമായി നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. റിട്ടയര്‍ ചെയ്ത ഡോക്ടര്‍മാരെയും ലീവ് കഴിഞ്ഞ ഡോക്ടര്‍മാരെയും ഇത്തരത്തില്‍ ഉപയോഗിക്കാം. ആരോഗ്യപ്രവര്‍ത്തകരുടെ അഭാവം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആവശ്യാനുസരണം താല്‍ക്കാലികമായി നിയമിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

English summary
Kerala: Over 10 days, more than 1,000 health workers are turning into Covid patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X