വിദേശ പഠനത്തിന് യോഗ്യതയും ആഗ്രഹവുമുണ്ട്: പക്ഷെ പണമില്ലേ? എങ്കില്‍ ഇതാ ഒരു സർക്കാർ സ്‌കോളർഷിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒ ബി സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ സാമ്പത്തിക സഹായം നൽകാൻ പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. 2024 ഒക്ടോബർ 10 വരെ അപേക്ഷാ തീയതി നീട്ടിയിട്ടുണ്ട്.
വിദേശ സർവ്വകലാശാലകളിൽ മെഡിസിൻ, എഞ്ചിനീയറിങ്, പ്യുവർ സയൻസ്, അഗ്രികൾച്ചർ, മാനേജ്‌മെന്റ്, സോഷ്യൽ സയൻസ്, നിയമം എന്നിവയിൽ വിദേശത്ത് ബിരുദാനന്തര ബിരുദ കോഴ്സുകളും പി.എച്ച്.ഡിയും ചെയ്യുന്നവർക്ക് ''ഓവർസീസ് സ്‌കോളർഷിപ്പ്'' പദ്ധതി പ്രകാരം അപേക്ഷിക്കാം. www.egrantz.kerala.gov.in സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന അപേക്ഷിക്കാം.

അപേക്ഷകരുടെ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ അധികമാകരുത്. ഇ-ഗ്രാന്റ്‌സ് 3.0 പോർട്ടൽ മുഖേനയുള്ള ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. 60 ശതമാനം മാർക്കിൽ കുറയാതെ അല്ലെങ്കിൽ സമാന ഗ്രേഡിൽ ബിരുദം നേടിയവരായിരിക്കണം.
ബിരുദം നേടിയിട്ടുള്ള വിഷയത്തിലോ ആയതുമായി ബന്ധപ്പെട്ട വിഷയത്തിലോ ഉപരിപഠനം നടത്തുന്നവരെ മാത്രമാണ് സ്‌കോളർഷിപ്പിന് പരിഗണിക്കുന്നത്. Ph.D കോഴ്‌സിന് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്രായപരിധി 01.08.2024ൽ 40 വയസ്സിൽ താഴെയായിരിക്കണം.
ലാപ്ടോപ്പ്: അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2024-25 വർഷത്തെ ലാപ്‌ടോപ്പിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾ സഹിതം ഒക്ടോബർ 20 നു മുൻപായി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം.
കേരള/കേന്ദ്ര സർക്കാർ എൻട്രൻസുകൾ മുഖേന സർക്കാർ/സർക്കാർ അംഗീകൃത കേരളത്തിലെ കോളേജുകളിൽ എംബിബിഎസ്, ബി ടെക്, എം ടെക്, ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ്സി ആന്റ് എഎച്ച്, ബിആർക്, എംആർക്, പിജി ആയുർവേദ, പിജി ഹോമിയോ, ബിഎച്ച്എംഎസ്, എംഡി എംഎസ്, എംഡിഎസ്, എംവിഎസ്സി ആന്റ് എഎച്ച്, എംബിഎ, എംസിഎ എന്നീ കോഴ്സുകൾക്ക് (ബിആർക്, എംആർക് എന്നിവ കേന്ദ്ര സർക്കാർ എൻട്രസ് ജെഇഇ, ഗേറ്റ്,എൻ എ ടി എ മുഖേനയും എംബിഎയ്ക്ക് സിഎടി, എംഎടി, കെഎംഎടി എന്നീ എൻട്രൻസുകൾ മുഖേനയും എംസിഎ യ്ക്ക് എൽ ബി എസ്സ് സെന്റർ തിരുവനന്തപുരം നേരിട്ട് നടത്തുന്ന എൻട്രൻസ് മുഖേനയും) 2024-25 വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച ക്ഷേമ നിധി അംഗകളായ തൊഴിലാളികളുടെ മക്കളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാ ഓഫീസിൽ നിന്നും യൂണിയൻ ഓഫീസുകളിൽ നിന്നും ലഭിക്കും.
1.25 കോടിയുടെ കുടിശ്ശിക തീര്‍പ്പാക്കി
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ ഉപഭോക്താക്കള്‍ക്കളില്‍ നിന്നും ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്തിലൂടെ 1.25 കോടിയുടെ കുടിശ്ശിക തീര്‍പ്പാക്കി. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന അദാലത്ത് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ അന്നമ്മ രാജു ഉദ്ഘാടനം ചെയ്തു.
കുടിശ്ശിക വരുത്തിയ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ഇളവുകളോടെ വായ്പ തീര്‍പ്പാക്കാനുള്ള അവസരമാണ് അദാലത്തില്‍ ഒരുക്കിയത്. അദാലത്തില്‍ ലഭിച്ച പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അപേക്ഷകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡയറക്ടര്‍ മാജിദ മജീദ് അറിയിച്ചു.
സ്വയം തൊഴില്‍, വിദ്യാഭ്യാസ, ഭവന, കാര്‍ഷിക വായ്പകളാണ് അദാലത്തില്‍ പരിഗണിച്ചത്. അദാലത്തില്‍ 70 ഗുണഭോക്താക്കള്‍ പങ്കെടുത്തു. എ.പി.ജെ ഹാളില്‍ നടന്ന അദാലത്തിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ സി.അബ്ദുള്‍ മുജീബ്, ജനറല്‍ മാനേജര്‍ ബി. ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications