തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം: 17 ല്‍ 9 വാർഡിലും വിജയം, ചുങ്കത്തറയില്‍ ഭരണം വീഴും
കൊച്ചി: സംസ്ഥാനത്തെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മുന്നേറ്റം. ഒരു സ്വതന്ത്ര ഉള്‍പ്പെടേ 17 ല്‍ 9 സീറ്റുകളാണ് യു ഡി എഫ് സ്വന്തമാക്കിയത്. 7 സീറ്റുകളില്‍ എല്‍ ഡി എഫും ഒരു സീറ്റില്‍ ബി ജെ പിയും വിജയിച്ചു. എറണാകുളം ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. നേരത്തെ സ്വതന്ത്ര സ്ഥാനാർഥി വിജയിച്ച വാർഡ് ആണ് കോൺഗ്രസിലെ സിനി മാത്തച്ചൻ 268 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തത്.
ജില്ലയിലെ ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാർഡും യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. കോൺഗ്രസിലെ ടി പി സോമൻ 60 വോട്ടിനാണ് വിജയിച്ചത്. എറണാകുളത്തെ തന്നെ പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ 10ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ ദീപ്തി പ്രൈജു 79 വോട്ടിനാണ് വിജയിച്ചത്. നേരത്തെ എല്‍ഡിഎഫ് ആയിരുന്നു ഇവിടെ വിജയിച്ചത്. വടക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ 11 ആം വാർഡായ മുറവന്‍ തുരുത്ത് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ നിഖിത ജോബി 228 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

കോഴിക്കോട് ജില്ലയിലെ വേളം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡായ പാലോടിക്കുന്നില്‍ യു ഡി എഫിന്റെ ഇപി സലിം വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍ ഡി എഫിന്റെ പി പി വിജയനെ 42 വോട്ടിന് മറികടന്നാണ് യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയത്. പതിനേഴാം വാര്‍ഡ് മെമ്പര്‍ കോണ്‍ഗ്രസിലെ വി ടി സുധാകരന്റെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ 14 വാർഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര കെ പി മൈമൂന നൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി റസീന സജീമിനെയാണ് മൈമൂന പരാജയപ്പെടുത്തിയത്. മൈമൂനയുടെ വിജയത്തോടെ പഞ്ചായത്തിലെ കക്ഷി നില യു ഡി എഫിനും എല്‍ ഡി എഫിനും പത്തു വീതമാകും. നിലവില്‍ എല്‍ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കുക നറുക്കെടുപ്പിലൂടെയായിരിക്കും.
ഉപതെരഞ്ഞെടുപ്പിൽ മൂന്ന് യു ഡി എഫ് സിറ്റിംഗ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. കൊല്ലം തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ അഞ്ചാം വാർഡ്, ആലപ്പുഴ തലവടി പഞ്ചായത്തിലെ 13-ാം വാർഡ്, പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവയാണ് എല്‍ ഡി എഫ് യു ഡി എഫില്‍ നിന്നും പിടിച്ചെടുത്തത്. തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ അഞ്ചാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി എസ് അനുപമയാണ് വിജയിച്ചത്.
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിലെ 13-ാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എൻ പി രാജൻ 197 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു ഡി എഫില്‍ നിന്നും വാർഡ് പിടിച്ചെടുത്തത്. നിലവിലെ പഞ്ചായത്ത് അംഗമായിരുന്ന കോൺഗ്രസിലെ കെ ടി വിശാഖ് വിദേശത്ത് പോയതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. കഴിഞ്ഞ തവണ യു ഡി എഫ് വിജയിച്ച പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാർഡ് താനിക്കുന്ന് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ പി മനോജ് 303 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തു.
തലയോലപ്പറമ്പ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്തുരുത്ത് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍ ഡി എഫ് സ്ഥാനാർത്ഥി രേഷ്മ പ്രവീൺ ഇടത് സീറ്റ് നിലനിർത്തി. കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാർഡാണ് ബിജെപി നിലനിർത്തിയത്. 100 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎം സിറ്റിങ് സീറ്റ് ബിജെപിയിലെ എഎസ് രഞ്ജിത്ത് പിടിച്ചെടുക്കുകയായിരുന്നു.
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ












Click it and Unblock the Notifications