നാട്ടികയില്‍ യുഡിഎഫിന് അട്ടിമറി വിജയം: വാർഡ് മാത്രമല്ല എല്‍ഡിഎഫില്‍ നിന്നും പഞ്ചായത്തും പിടിച്ചു
തൃശൂർ: നാട്ടിക പഞ്ചായത്ത് ഭരണം യു ഡി എഫിന്റെ കൈകളിലേക്ക്. ഒമ്പതാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ സിറ്റിങ് വാർഡ് പിടിച്ചെടുത്തതോടെയാണ് ഭരണ മാറ്റം ഉറപ്പായത്. കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്ത് വന്നപ്പോള്‍ യു ഡി എഫ് സ്ഥാനാർത്ഥി പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫിലെ വി ശ്രീകുമാറിനെ പരാജയപ്പെടുത്തി.
യു ഡി എഫിന് 525 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ ഡി എഫിന് 410 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 172 വോട്ടുമായി ബി ജെ പി മൂന്നാം സ്ഥാനത്തെത്തി. സി പി എം അംഗമായിരുന്ന കെ ബി ഷൺമുഖന്റെ നിര്യാണത്തെ തുടർന്നാണ് വാർഡില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. സിറ്റിങ് സീറ്റ് നിലനിർത്തിയാല്‍ മാത്രമേ എല്‍ ഡി എഫിന് പഞ്ചായത്ത് ഭരണം നിലനിർത്താന്‍ സാധിക്കുമായിരുന്നുള്ളു. എല്‍ ഡി എഫ് 5, യു ഡി എഫ് 5, ബി ജെ പി 3 എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷി നില. ഒമ്പതാം വാർഡ് പിടിച്ചെടുത്തതോടെ യു ഡി എഫ് അംഗങ്ങളുടെ എണ്ണം ആറ് ആയി ഉയരുകയും ഭരണം ലഭിക്കുകയും ചെയ്യും.

അതേസമയം, കുന്നത്തൂർ പഞ്ചായത്തിലെ തെറ്റിമുറി വാർഡ് എല്‍ ഡി എഫ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. കണ്ണൂര്‍ ജില്ലയിലെ മാടായി പഞ്ചായത്തിലെ മാടായി വാര്‍ഡും കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോം വാര്‍ഡും എല്‍ ഡി എഫ് നിലനിർത്തി. രണ്ടും എല്‍ ഡി എഫിന്റെ സിറ്റിങ് വാർഡായിരുന്നു. എഴുമറ്റൂര്‍ പഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡ് യു ഡി എഫില്‍ നിന്ന് ബി ജെ പി പിടിച്ചെടുത്തു. ബിജെപിയുടെ റാണി 48 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. അതോടൊപ്പം കോട്ടയം അതിരമ്പുഴ പഞ്ചായത്തിലെ ഐടിഐ വാര്‍ഡ് യു ഡി എഫില്‍നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് എമ്മിലെ മാത്യു ടിഡി 216 വോട്ടുകള്‍ക്ക് വിജയിച്ചത്.
നിർണ്ണായക മത്സരം നടക്കുന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി വാർഡില്‍ യു ഡി എഫ് ലീഡ് ചെയ്യുകയാണ്. ഡിവിഷൻ അംഗം കൂറുമാറ്റ കേസിൽ അയോഗ്യയായതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യു ഡി എഫിലെ സാന്ദ്ര മോൾ ജിന്നി, എൽ ഡി എഫിലെ സിൻസി ജോബി ബി ജെ പിയില്‍ നിന്നും സിന്ധു സുനിൽ എന്നിവരാണ് മത്സരരംഗത്തുള്ളത്.
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ












Click it and Unblock the Notifications