കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് മാണിയോട് ചിലത് ചോദിക്കാനുണ്ട്

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും പരാമര്‍ശങ്ങളും പുറത്തുവന്നെങ്കിലും വ്യക്തമായ മറുപടി തരാതെ മന്ത്രി കെഎം മാണി ഉരുണ്ടുകളിക്കുകയാണ്. ഫേസ്ബുക്കുകളും ചാനലുകളും കെഎം മാണിയെ പരിഹസിച്ചുക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും മാണി സാറിന് ഒരു അനക്കവും ഇല്ല. മാണിയുടെ വീട്ടില്‍ പണം എണ്ണുന്ന യന്ത്രമുണ്ടെന്നുവരെ ബാറുടമകള്‍ പരാമര്‍ശിച്ചു.

km-mani

ബാറുടമയായ ബിജു രമേശുമായി ആര്‍ ബാലകൃഷ്ണപിള്ളയും പിസി ജോര്‍ജ്ജും നടത്തിയ ഫോണ്‍ സംഭാഷണം മാത്രമല്ല, ബാറുടമകളുടെ യോഗത്തിലെ സംഭാഷണങ്ങളുടെ ശബ്ദരേഖയും പുറത്തുവന്നു കഴിഞ്ഞു. ഇനി കെഎം മാണി കേരളത്തിലെ ജനങ്ങളോട് ഉത്തരം പറഞ്ഞേ മതിയാകൂ. കെഎം മാണിയോട് കേരള ജനതയ്ക്ക് ചോദിക്കാന്‍ ചോദ്യങ്ങള്‍ ഒരുപാടുണ്ട്....

എത്ര പണം പോക്കറ്റില്‍ ആക്കി?

എത്ര പണം പോക്കറ്റില്‍ ആക്കി?

ബാറുടമകളില്‍ നിന്നു സത്യത്തില്‍ എത്ര കോടിയാണ് കൈപറ്റിയത്? രണ്ടു കോടിയുടെ കണക്കാണ് പുറത്തുവന്നത്. അതില്‍ കൂടുതല്‍ വരുമോ?

കോഴ വാങ്ങിയത് എന്തിന്?

കോഴ വാങ്ങിയത് എന്തിന്?

കോഴ വാങ്ങിയത് അടച്ചിട്ട ബാറുകള്‍ തുറക്കാനോ അതോ തുറക്കാതിരിക്കാനോ?

ഏത് തന്ത്രമാണ് ഉപയോഗിച്ചത്?

ഏത് തന്ത്രമാണ് ഉപയോഗിച്ചത്?

മന്ത്രിസഭായോഗത്തില്‍ ബാര്‍ ലൈസന്‍സ് സംബന്ധിച്ച് നിയമവകുപ്പ് പരിശോധിക്കണമെന്നാവശ്യപ്പെട്ടത് കോഴ വാങ്ങാനുള്ള തന്ത്രമായിരുന്നോ?

യന്ത്രമുണ്ടോ?

യന്ത്രമുണ്ടോ?

വീട്ടില്‍ പണം എണ്ണുന്ന യന്ത്രം ഉണ്ടെന്നാണല്ലോ ബാറുടമകള്‍ പറയുന്നത്. സത്യമാണോ?

ബിജുവിനെ പേടിക്കുന്നുണ്ടോ?

ബിജുവിനെ പേടിക്കുന്നുണ്ടോ?

ബിജു രമേശിനെതിരായ പത്ത് കോടിയുടെ മാനനഷ്ടക്കേസ് തുടരാത്തത് അയാളെ പേടിച്ചിട്ടല്ലേ?

രാഷ്ട്രീയ ഗൂഢാലോചന?

രാഷ്ട്രീയ ഗൂഢാലോചന?

ഇതിനിടയില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നില്ലേ. രാഷ്ട്രീയ ഗൂഢാലോചന കണ്ടെത്താന്‍ നിയമിച്ച അന്വേഷണ സമിതിയില്‍ നിന്നു പിസി ജോര്‍ജ്ജിനെ എന്തിന് ഒഴിവാക്കി.

ജ്വല്ലറി ഉടമയില്‍ നിന്ന് എന്തിനാണ് പണം വാങ്ങിയത്?

ജ്വല്ലറി ഉടമയില്‍ നിന്ന് എന്തിനാണ് പണം വാങ്ങിയത്?

മലബാര്‍ ഗോള്‍ഡ് ഉടമയില്‍ നിന്നു കോഴ വാങ്ങിയെന്ന് കേട്ടു. ഇത് എന്തിനായിരുന്നു? നികുതി ഇളവുകള്‍ നല്‍കാനാണോ? അതോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ?

മില്ലുടമകളില്‍ നിന്ന് പണം വാങ്ങിയോ?

മില്ലുടമകളില്‍ നിന്ന് പണം വാങ്ങിയോ?

മില്ലുടമകളില്‍നിന്നും രണ്ട് കോടി വാങ്ങിയെന്നാണ് കേട്ടത്. ഇത് എന്തിനായിരുന്നു?

എല്ലാ ഉടമകളും സുഹൃത്തുക്കളാണോ?

എല്ലാ ഉടമകളും സുഹൃത്തുക്കളാണോ?

ബേക്കറി ഉടമകളില്‍ നിന്നും രണ്ട് കോടി വാങ്ങി എന്നു കേട്ടു. ഇതും നികുതി ഇളവു നല്‍കാനായിരുന്നോ? എല്ലാ ഉടമകളുമായി സൗഹൃദത്തിലാണോ?

നിയമം എല്ലാര്‍ക്കും ബാധകമാണല്ലോ?

നിയമം എല്ലാര്‍ക്കും ബാധകമാണല്ലോ?

ഐപിഎല്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ ശ്രീശാന്തിനെ താങ്കളുടെ ധനവകുപ്പിന്റെ കീഴിലുള്ള കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് മാറ്റിയല്ലോ. ആരോപണ വിധേയനായ ഒരാളെ വച്ച് പരസ്യം കൊടുക്കാന്‍ പറ്റില്ലെന്നായിരുന്നു നിലപാട്. ഈ മാനദണ്ഡം സ്വന്തം കാര്യത്തില്‍ ബാധകല്ലേ?

English summary
Kerala people asking ten question to minister KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X