കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിന്നും ബംഗളൂരുവില്‍ എത്തുന്നവര്‍ക്ക്‌ കൊവിഡ്‌ പരിശേധന നിര്‍ബന്ധമാക്കി

Google Oneindia Malayalam News

ബംഗളൂരു: കേരളത്തില്‍ നിന്ന്‌ ബംഗളൂരുവില്‍ എത്തുന്നവര്‍ക്ക്‌ കൊവിഡ്‌ പരിശോധന നിര്‍ബന്ധമാക്കി. കൊവിഡ്‌ സര്‍ട്ടിഫിക്കറ്റ്‌ കയ്യിലില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ ബൃഹത്‌ ബംഗളൂരു മഹാനഗരപാലിക(ബിബിഎംപി) കമ്മിഷ്‌ണര്‍ എന്‍ മഞ്‌ജുനാഥ പ്രസാദ്‌ വ്യക്തമാക്കി. ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവാണെന്ന റിപ്പോര്‍ട്ടാണ്‌ നിര്‍ബന്ധമായും കൈവശമുണ്ടാകേണ്ടത്‌.

Recommended Video

cmsvideo
കേരളത്തില്‍ നിന്നുള്ളവരെ ഭയന്ന് ബാംഗ്ലൂരും മഹാരാഷ്ട്രയും | Oneindia Malayalam

കൊവിഡ്‌ കേസുകള്‍ നഗരത്തില്‍ വര്‍ധിക്കുന്നതിനാലാണ്‌ ഇങ്ങനെയൊരു തീരുമാനമെന്നും കമ്മിഷ്‌ണര്‍ പറഞ്ഞു. കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പരിശോധന ഊര്‍ജിതമാക്കണം. കുറഞ്ഞത്‌ 141 കേന്ദ്രങ്ങളും 200 സംഘങ്ങളേയും സജ്ജീകരിച്ചിട്ടുണ്ട്‌. നിലവില്‍ 341 പരിശോധന കേന്ദ്രങ്ങളുണ്ട്‌. ദിവസവും 34000 സാമ്പിളുകള്‍ എന്ന നിലക്ക്‌ പരിശോധനകള്‍ നടത്തണം.നിലവില്‍ ഇത്‌ 20000-22000 ആണ്‌. പോസിറ്റീവ്‌ ആകുന്നവരെ ഐസലേറ്റ്‌ ചെയ്‌ത്‌ ആരോഗ്യ കേന്ദ്രങ്ങളിലേക്ക്‌ മാറ്റും. ബിബിഎംപി ആരോഗ്യ വിഭാഗത്തിന്റെ യോഗത്തിന്‌ ശേഷം മഞ്‌ജുനാഥ പ്രസാദ്‌ വിശദീകരിച്ചു.

covid

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം

കേരളത്തില്‍ ദിനെപ്രതി നിരവധി ആളുകളാണ്‌ ബംഗളൂരുവിലേക്ക്‌ യാത്ര ചെയ്യുന്നത്‌.നഗരത്തിലെ വിവിധ കാമ്പസുകളിലായി നിരവധി മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്‌. രാജ്യത്ത്‌ ദിനപ്രതി ഏറ്റവും കൂടുതല്‍ കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സംസ്ഥാനം കേരളമാണ്‌. ഏറ്റവും കൂടുതല്‍ കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത അഞ്ച്‌ സംസ്ഥാനങ്ങളില്‍ കര്‍ണാടകയും കേരളവും ഉള്‍പ്പെടുന്നു.ഇന്നലെ 2884 പേര്‍ക്കാണ്‌ കേരളത്തില്‍ കൊവിഡ്‌ സ്ഥിരീകരിച്ചത്‌. ഇന്നലെ മാത്രം 13 പേര്‍ സംസ്ഥാനത്ത്‌ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു. സംസ്ഥാനത്ത്‌ ആകെ 3998 പേരാണ്‌ ഇതുവരെ കൊവിഡ്‌ ബാധിച്ച്‌ മരിച്ചത്‌.

നടി ഹണി റോസിന്റെ വൈറല്‍ ചിത്രങ്ങള്‍

English summary
kerala-people-only-get-entry-in-bengaluru-with-covid-negative-certificate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X