Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോൾ വില കുറയാൻ സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കുമോ? നയം വ്യക്തമാക്കി ധനമന്ത്രി

പെട്രോളിന്റെ യഥാർത്ഥ വില 32 രൂപ മാത്രമാണെന്നും കേന്ദ്രത്തിന്റെ നികുതി 32.80 രൂപയും സംസ്ഥാന നികുതി 22 രൂപ മാത്രമാണ്

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടെ ഇന്ധനവില വർധനവിൽ പൊറുതി മുട്ടിയിരിക്കുകയാണ് സാധാരണക്കാരായ ജനങ്ങൾ. പ്രതിദിനം കുടുന്ന പെട്രോൾ, ഡീസൽ വില റെക്കോർഡും തകർത്ത് അതിവേഗം പായുകയാണ്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതാണ് ഇന്ത്യയിലും വില വർധനവിന് കാരണമെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം.

KN Balagopal

അങ്ങനെയെങ്കിൽ ഇതിനെ പ്രതിരോധിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കുമോയെന്ന മറു ചോദ്യം ഒരു വിഭാഗം ഉന്നയിക്കുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സെഷൻ പുരോഗമിക്കുമ്പോൾ സഭയിലും ഇത് ചർച്ച വിഷയമായി. മുസ്ലം ലീഗ് പ്രിതിനിധി കൂടിയായ പ്രതിപക്ഷ അംഗ എൻ ഷംസുദീനാണ് ഇന്ധന വില വർധനവിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

എന്നാൽ ഇന്ധന നികുതി കുറയ്ക്കാൻ സാധിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ സഭയിൽ വ്യക്തമാക്കി. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നികുതി കുറവാണെന്ന് കണക്കുകൾ നിരത്തി അദ്ദേഹം വാദിച്ചു. കേരളം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകൂമ്പോൾ ഇത്തരമൊരു വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ പാടില്ലെന്നും പ്രതിപക്ഷത്തോട് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന് ആകെ വരുമാനം മദ്യം, ഇന്ധന വില എന്നിവയിൽ നിന്നാണ്. സംസ്ഥാനത്തിന് വരുമാനം വേണ്ടെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്നും കെ എൻ ബാലഗോപാൽ ചോദിച്ചു. അടിയന്തര പ്രമേയത്തിൽ കേന്ദ്ര സർക്കാരിനെതിരെയോ ബിജെപിക്കെതിരെയോ ഒരു അക്ഷരം പോലും പറയാതെ സംസ്ഥാന സർക്കാരാണ് എല്ലാം ചെയ്യേണ്ടതെന്ന് പറയുന്നത് തന്നെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെട്രോളിന്റെ യഥാർത്ഥ വില 32 രൂപ മാത്രമാണെന്നും കേന്ദ്രത്തിന്റെ നികുതി 32.80 രൂപയും സംസ്ഥാന നികുതി 22 രൂപ മാത്രമാണെന്നുമാണ് അടിയന്തര പ്രമേയത്തിൽ എൻ ഷംസുദീൻ പറഞ്ഞത്. 60 ശതമാനം വരുന്ന നികുതിയിൽ സംസ്ഥാനത്തിന്റെ വിഹിതമെങ്കിലും വേണ്ടെന്ന് വെക്കണമെന്നാണ് ആവശ്യം.

എന്നാൽ ഇതിന് മറുപടിയായി മറ്റ് സംസ്ഥാനങ്ങളിലെ നികുതി കണക്കുകൾ നിരത്തിയാണ് ധനമന്ത്രി പ്രതിരോധിച്ചത്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 35 രൂപയും പഞ്ചാബിൽ 32 രൂപയുമാണ് സംസ്ഥാന നികുതിയെന്ന് പറഞ്ഞ ധനമന്ത്രി സംസ്ഥാനത്തിന്റെ ചുരുക്കം വരുമാന ശ്രോതസുകളിൽ ഒന്നായ ഇന്ധനനികുതിയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

രാജ്യത്ത് ഇന്ധനവില വർധനവ് തുടരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ധനവില ഉയർന്നുകൊണ്ടേയിരിക്കുകയാണ്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില വരും ദിവസങ്ങളിൽ തന്നെ സെഞ്ചുറിയിലെത്തുമെന്ന് ഉറപ്പായി.

കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 95 രൂപ 66 പൈസയായി; ഡീസല്‍ വില 91 രൂപ 14 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 97 രൂപ 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് ഇത് പെട്രോളിന് 95 രൂപ 95 പൈസയും ഡീസലിന് 91 രൂപ 31 പൈസയുമായും വർധിച്ചു.

ഹോട്ട് ആന്റ് ബ്യൂട്ടിഫുൾ ലുക്കിൽ നടി ശ്രദ്ധ കപൂർ ..ഫോട്ടോകൾ കാണാം

Recommended Video

cmsvideo
    Petrol and diesel price hike in kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+