Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറ്റമില്ലാതെ ഇന്ധനവില വർധനവ്; പെട്രോളിന് ഇന്ന് കൂടിയത് 35 പൈസ

കേരളത്തിൽ പെട്രോൾ വില കഴിഞ്ഞ ദിവസം നൂറിന് മുകളിലെത്തിയിരുന്നു

തിരുവനന്തപുരം: രാജ്യത്ത് തുടരുന്ന ഇന്ധനവില വർധനവ് ഇന്നും ആവർത്തിച്ചു. പെട്രോളിന് 35 പൈസയും, ഡീസലിന് 26 പൈസയുമാണ് ഇന്ന് എണ്ണ വർധിപ്പിച്ചത്. ഇതോടെ രാജസ്ഥാനിലെ ശ്രീഗംഗ നഗറിന് പിന്നാലെ കൂടുതൽ പ്രദേശങ്ങളിൽകൂടി ഡീസൽ വില നൂറു കടന്നു. കേരളത്തിൽ പെട്രോൾ വില നൂറിന് മുകളിലെത്തിയിരുന്നു. അനിയന്ത്രിതമായി തുടരുന്ന ഇന്ധനവില വർധനവിൽ പ്രതിഷേധം തുടരുമ്പോൾ തന്നെയാണ് കൃത്യമായ ഇടവേളകളിൽ എണ്ണ കമ്പനികൾ വില കൂട്ടുന്നതും.

petrol

ഇന്നത്തെ വില വർധനവോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 100 രൂപ 44 പൈസയായി. ഡിസൽ ലിറ്ററിന് 95 രൂപ 45 പൈസയാണ്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 98 രൂപ 68 പൈസയും, ഡീസലിന് 93 രൂപ 79 പൈസയുമാണ് ഇന്നത്തെ വില. കേരളത്തിൽ ഒരു വർഷത്തിനിടെ പെട്രോൾ ലിറ്ററിന് 28 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം

27 ദിവസത്തിനിടെ 16-0ാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിച്ചത്. ഈ വർഷം ആദ്യം മുതൽ ക്രമാതീതമായ ഉയർന്ന പെട്രോൾ, ഡീസൽ വില, കേരളമടക്കമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വില വർധനവിന് ഇടവേളയുണ്ടായിരുന്നെങ്കിലും ഫലം വന്നതിന് പിന്നാലെ മെയ്, ജൂൺ മാസങ്ങളിൽ വീണ്ടും പെട്രോൾ, ഡീസൽ വില കുത്തനെ ഉയർന്നു. ആറു മാസത്തിനിടെ 57 തവണയാണ് ഇന്ധനവില വർധിച്ചത്. ഇത് രാജ്യത്ത് പണപ്പെരുപ്പത്തിനും കാരണമായിട്ടുണ്ട്.

തെന്നിന്ത്യൻ താരസുന്ദരി ശ്രിയ സരണിന്റെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു

Recommended Video

cmsvideo
    പെട്രോൾ വില 50 രൂപയാകും.. ഞെട്ടിക്കും പ്ലാനുമായി അബ്ദുള്ളകുട്ടി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+