പെട്രോൾ വിലയിൽ ഇന്നും വർധനവ്, മുംബൈയിൽ 107.20 രൂപ; ഡീസലിന് 17 പൈസ കുറഞ്ഞു
അന്താരാഷ്ട്ര തലത്തില്‍ സാഹചര്യങ്ങളും എണ്ണ വിലയെ ബാധിക്കുന്നുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പെട്രോൾ വില വർധിച്ചു. ലിറ്ററിന് 28 പൈസയാണ് ഇന്ന് കൂടിയത്. അതേസമയം ഡീസലിന് 17 പൈസ കുറയുകയും ചെയ്തു. തുടർച്ചയായ വർധനവിന് ശേഷം കഴിഞ്ഞ ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നിരുന്നു. അന്താരാഷ്ട്ര തലത്തില്‍ സാഹചര്യങ്ങളും എണ്ണ വിലയെ ബാധിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് പെട്രോളിന് 103.20 രൂപയും,ഡീസലിന് 96.30 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.35 രൂപയും, ഡീസലിന് 94.60 രൂപയുമായി. കോഴിക്കോട് പെട്രോളിന് 101.65 രൂപയും, ഡീസലിന് 94.90 രൂപയുമാണ് തിങ്കളാഴ്ചത്തെ വില.
ദേശീയ തലത്തിലും ഇന്ധനവിലയിലെ ഏറ്റക്കുറച്ചിലുകൾ പ്രതിഫലിച്ചു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 107.20 രൂപയും ഡീസലിന് 97.29 പൈസയുമാണ്. ഡൽഹിയിൽ യഥാക്രമം 101.10 രൂപയും 89.72 രൂപയുമാണ് പെട്രോൾ, ഡീസൽ വില. ഭോപ്പാലിലാണ് നഗരങ്ങളിൽ ഏറ്റവും ഉയർന്ന പെട്രോൾ വില. 109.53 രൂപയാണ് ഇവിടെ ഒരു ലിറ്റർ പെട്രോളിന് ഈടാക്കുന്നത്. ഡീസലിന് 98.50 രൂപയുമാണ് വില.
42 ദിവസത്തിനിടെ മൊത്തം 25 തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് ഇന്ധന വില. പ്രാദേശിക നികുതികള്‍ ഏറ്റവും കൂടുതല്‍ ചുമത്തുന്നത് രാജസ്ഥാനിലാണ്. ഇവിടെ വാറ്റ് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നിരക്കാണ് ചുമത്തുന്നത്. അതേസമയം ഇന്ധന വില കുതിക്കുന്നത് പണപ്പെരുപ്പത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് സാമ്പത്തിക വിദഗ്ധര്‍ നല്‍കി കഴിഞ്ഞു.












Click it and Unblock the Notifications