Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിവ് തെറ്റിക്കാതെ ഇന്ധനവില വർധനവ്; പെട്രോളിനും ഡീസലിനും 28 പൈസ വീതം ഇന്നും കൂടി

തിരുവനന്തപുരത്ത് പെട്രോളിന് 99.54 രൂപയും ഡീസലിന് 94.82 രൂപയുമായി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വർധനവ് തുടരുന്നു. അടുത്തടുത്ത ദിവസങ്ങളിൽ വില ഉയർത്തുന്ന നടപടി എണ്ണ കമ്പനികൾ ഇന്നും ആവർത്തിച്ചപ്പോൾ നൂറ് എന്ന മാന്ത്രിക സംഖ്യയിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ് കേരളത്തിൽ പെട്രോൾ വില. ഇന്ന് 28 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. ഈ മാസം മാത്രം ഇത് 12-ാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.

Petrol Price

പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അകാലിദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

തിരുവനന്തപുരത്ത് പെട്രോളിന് 99.54 രൂപയും ഡീസലിന് 94.82 രൂപയുമായി. കോഴിക്കോട് പെട്രോളിന് 97.97 രൂപയും ഡീസലിന് 93.35 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 97.60 രൂപയും, ഡീസലിന് 93.99 രൂപയുമായി. തലസ്ഥാന ജില്ലയിൽ 46 പൈസകൂടി ഉയർന്നാൽ പെട്രോൾ വില സെഞ്ചുറിയടിക്കും. വരും ദിവസങ്ങളിൽ തന്നെ പെട്രോൾ വില കേരളത്തിലും മൂന്നക്കം കടക്കുമെന്നാണ് കരുതുന്നത്.

ഈ വർഷം അനിയന്ത്രിതമായി ഉയരുന്ന ഇന്ധനവിലയ്ക്ക് തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ശമനം ഉണ്ടായിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അടുത്തടുത്ത ദിവസങ്ങളിൽ ഇന്ധനവില കുത്തനെ ഉയർത്തുകയാണ് എണ്ണ കമ്പനികൾ. സർക്കാർ നോക്കുകുത്തിയായി നിൽക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മാത്രം 32 തവണ ഇന്ധനവില കൂടി.

യോഗ ദിനത്തിൽ സമൂഹമാധ്യമങ്ങൾ കയ്യടക്കി താരങ്ങൾ; ചിത്രങ്ങൾ കാണാം

രാജ്യ വ്യാപകമായി ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധം ശക്തമാവുമ്പോഴും വര്‍ദ്ധനവ് തുടരുകയാണ്. കൊവിഡിന്റെ ദുരിതത്തില്‍ ജനങ്ങള്‍ കഴിയുന്നതിനിടെയാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്. എന്നാൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ സർക്കാരിന് പണം വേണമെന്ന നിലപാടാണ് വില വിർധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളീയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞത്.

Recommended Video

cmsvideo
    Trivandrum man protest against petrol price hike | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+