മുറപോലെ വർധനവ്; സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂടി
ഇന്നത്തെ വില വർധനവോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103.52 രൂപയും, ഡീസലിന് 96.47 രൂപയുമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് വർധിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ധനവില വീണ്ടും ഉയർന്നത്. കഴിഞ്ഞ ദിവസം ഡീസൽ വിലയിൽ നേരയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പെട്രോളിന് വില കൂടുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസവും വിലയിൽ മാറ്റമില്ലാതെയും തുടരുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ സാഹചര്യങ്ങളും എണ്ണ വിലയെ ബാധിക്കുന്നുണ്ട്.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ
Recommended Video
ഇന്നത്തെ വില വർധനവോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103.52 രൂപയും, ഡീസലിന് 96.47 രൂപയുമായി. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 101.76 രൂപയും, ഡീസലിന് 94.82 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോൾ വില 101.97 രൂപയിലെത്തിപ്പോൾ ഡീസലിന് 95.10 രൂപയുമാണ് പുതിയ വില.
45 ദിവസത്തിനിടെ മൊത്തം 26 തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് ഇന്ധന വില. പ്രാദേശിക നികുതികള്‍ ഏറ്റവും കൂടുതല്‍ ചുമത്തുന്നത് രാജസ്ഥാനിലാണ്. ഇവിടെ വാറ്റ് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നിരക്കാണ് ചുമത്തുന്നത്. അതേസമയം ഇന്ധന വില കുതിക്കുന്നത് പണപ്പെരുപ്പത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് സാമ്പത്തിക വിദഗ്ധര്‍ നല്‍കി കഴിഞ്ഞു.












Click it and Unblock the Notifications