സെഞ്ചുറിക്ക് തൊട്ടരുകിൽ; 20 ദിവസത്തിനിടെ 11-ാം തവണയും വർധിച്ച് ഇന്ധനവില
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 99 രൂപ 20 പൈസയും, ഡീസലിന് 94 രൂപ 44 പൈസയുമാണ് ഇന്നത്തെ വില
തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇന്ധനവില ഇന്നും വർധിച്ചപ്പോൾ 100 എന്ന മാന്ത്രിക സംഖ്യയിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ് സംസ്ഥാനത്ത് ഇന്ധനവില. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് വർധിച്ചത്. കഴിഞ്ഞ 20 ദിവസത്തിനിടെ ഇത് പതിനൊന്നാം തവണയാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുന്നത്. ഈ വർഷം അനിയന്ത്രിതമായി ഉയരുന്ന ഇന്ധനവിലയ്ക്ക് തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ശമനം ഉണ്ടായിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അടുത്തടുത്ത ദിവസങ്ങളിൽ ഇന്ധനവില കുത്തനെ ഉയർത്തുകയാണ് എണ്ണ കമ്പനികൾ. സർക്കാർ നോക്കുകുത്തിയായി നിൽക്കുകയും ചെയ്യുന്നു.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 99 രൂപ 20 പൈസയും, ഡീസലിന് 94 രൂപ 44 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97 രൂപ 32 പൈസയും, ഡീസലിന് 93 രൂപ 71 പൈസയുമായി.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍
അതേസമയം, കൊവിഡിന്റെ ദുരിതത്തില്‍ ജനങ്ങള്‍ കഴിയുന്നതിനിടെയാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ രാജ്യത്ത് ഉയരുന്നത്. എന്നാല്‍ രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയിരുന്നു. ഇന്ധന വില വര്‍ദ്ധിക്കുന്നത് അറിയാമെന്നും എന്നാല്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് പണം വേണമെന്നാണ് മന്ത്രി പറഞ്ഞത്.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇപ്പോൾ നൂറ് രൂപയ്ക്ക് മുകളിലാണ് പെട്രോളിന് ഈടാക്കുന്നത്. വരും ദിവസങ്ങളിൽ കേരളത്തിലും മൂന്നക്കം കടക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡീസലിനും പലയിടങ്ങളിലും നൂറ് രൂപയ്ക്ക് മുകളിലായി കഴിഞ്ഞു. സ്പീഡ് പെട്രോൾ വില കേരളത്തിലും ഇതിനോടകം തന്നെ സെഞ്ചുറിയിലെത്തി.
ഹോട്ട് ലുക്കിൽ ലക്ഷ്മി റായിയുടെ ബിക്കിനി ചിത്രങ്ങൾ; ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications