Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടിച്ചു നിർത്താനാകാതെ ഇന്ധനവില വർധനവ്; സംസ്ഥാനത്ത് ഇന്നും പെട്രോൾ, ഡീസൽ വില ഉയർന്നു

പിടിച്ചു നിർത്താനാകാതെ ഇന്ധനവില വർധനവ്; സംസ്ഥാനത്ത് ഇന്നും പെട്രോൾ, ഡീസൽ വില ഉയർന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വർധനവ് തുടരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ധനവില ഉയർന്നുകൊണ്ടേയിരിക്കുകയാണ്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില വരും ദിവസങ്ങളിൽ തന്നെ സെഞ്ചുറിയിലെത്തുമെന്ന് ഉറപ്പായി.

petrol diesel hike

കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 95 രൂപ 66 പൈസയായി; ഡീസല്‍ വില 91 രൂപ 14 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 97 രൂപ 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് ഇത് പെട്രോളിന് 95 രൂപ 95 പൈസയും ഡീസലിന് 91 രൂപ 31 പൈസയുമായും വർധിച്ചു.

കേരളത്തിൽ സ്പീഡ് പെട്രോളിന്റെ വില നേരത്തെ തന്നെ നൂറ് കടന്നിരുന്നു. രാജ്യത്തെ 150ൽ അധികം ജില്ലകളിൽ നൂറ് രൂപയ്ക്ക് മുകളിലാണ് പെട്രോളിന് ഈടാക്കുന്നത്. ജനുവരി, ഫെബ്രുവരി മാസത്തിൽ വലിയ വർധനവ് ഉണ്ടായിട്ട് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കാലത്ത് എണ്ണ വില കൂടിയിരുന്നില്ല. എന്നാൽ ഫലപ്രഖ്യാപനം വന്ന മെയ് രണ്ടിന് ശേഷം വീണ്ടും ദിനംപ്രതിയുള്ള വർധനവ് തുടരുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതിന്റെ ആനുപാതികമായാണ് ഇന്ത്യയിലെ വില വർധനവെന്നാണ് എണ്ണ കമ്പനികൾ നൽകുന്ന വിശദീകരണം. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോൾ ആഗോള വിപണിയിൽ ക്രൂഡ് ഓയിലുള്ളത്. ഇതാണ് രാജ്യത്തും വില ഉയരാൻ കാരണമെന്നാണ് കേന്ദ്ര സർക്കാരിന്റെയും വാദം.

Recommended Video

cmsvideo
    Petrol and diesel price hike in kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+