കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറിലേക്ക് കുതിച്ച് പാഞ്ഞ് ഇന്ധനവില; വർധനവ് 36 ദിവസത്തിനിടെ 20-ാം തവണ

സർവ്വകാല റെക്കോർഡും കടന്ന് കുതിക്കുകയാണ് രാജ്യത്ത് ഇന്ധനവില

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും തുടരുന്ന ഇന്ധനവില വർധനവ് സാധാരണക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. ഇന്നും രാജ്യത്ത് ഇന്ധനവില ഉയർന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും ഞായറാഴ്ച കൂടി. 36 ദിവസത്തിനിടെ ഇത് 20-ാം തവണയാണ് ഇന്ധനവില വർധിക്കുന്നത്. സർവ്വകാല റെക്കോർഡും കടന്ന് കുതിക്കുകയാണ് രാജ്യത്ത് ഇന്ധനവില.

യമുന നദിക്കരയില്‍ അടിഞ്ഞുകൂടിയ വിഷാംശമുള്ള പത: ദില്ലിയിലെ കാളിന്തി കുഞ്ചില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

PS 1

കേരളത്തിലും പെട്രോൾ വില നൂറിലേക്ക് പായുകയാണ്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് പെട്രോൾ വില 97 കടന്നു. ഡീസൽ വിലയിലും കാര്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 97.01 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 92.34 രൂപയും. കൊച്ചിയിൽ പെട്രോളിന് 95.13 രൂപയും ഡീസൽ ലിറ്ററിന് 91.58 രൂപയിലുമെത്തി. കോഴിക്കോട് 95.38 രൂപയാണ് പെട്രോൾ വില, ഡീസലിന് 90.73 രൂപയും.

PS 2

സമാന സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ കേരളത്തിലും ഇന്ധനവില നൂറിലെത്തുമെന്നാണ് കരുതുന്നത്. നിലവിൽ പത്തോളം സംസ്ഥാനങ്ങളിൽ നൂറു രൂപയ്ക്ക് മുകളിലാണ് പെട്രോൾ വിൽപ്പന നടത്തുന്നത്. രാജ്യത്തെ 135 ജില്ലകളിൽ പെട്രോൾ വില ലിറ്ററിന്​ 100 കടന്നിരുന്നു. ഈ വർഷം ഇതുവരെ 45 തവണയാണ് ഇന്ധനവില ഉയർന്നത്. ജനുവരി, ഫെബ്രുവരി മാസത്തിൽ വലിയ വർധനവ് ഉണ്ടായിട്ട് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കാലത്ത് എണ്ണ വില കൂടിയിരുന്നില്ല. എന്നാൽ ഫലപ്രഖ്യാപനം വന്ന മെയ് രണ്ടിന് ശേഷം വീണ്ടും ദിനംപ്രതിയുള്ള വർധനവ് തുടരുകയായിരുന്നു.

PS 3

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതിന്റെ ആനുപാതികമായാണ് ഇന്ത്യയിലെ വില വർധനവെന്നാണ് എണ്ണ കമ്പനികൾ നൽകുന്ന വിശദീകരണം. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോൾ ആഗോള വിപണിയിൽ ക്രൂഡ് ഓയിലുള്ളത്. ബാരലിന് 71 ഡോളറിന് മുകളിലാണ് ബ്രെന്റ് ക്രൂഡ് വില. 2019 മേയ് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2021 തുടക്കം മുതൽ തന്നെ ക്രൂഡ് ഓയിൽ വിലയിൽ ക്രമാനുഗതമായ വർധനവ് വ്യക്തമായിരുന്നു. ബാരലിന് 52 ഡോളറിൽ നിന്നുമാണ് അഞ്ച് മാസംകൊണ്ട് വില 19 ഡോളർ ഉയർന്ന് 71ൽ എത്തിയത്.

PS 4


ഇത്തരത്തിൽ ആഗോള വിപണയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നത് ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വില ഉയരാനും കാരണമായി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില നൂറിന് മുകളിലാണ്. എണ്ണ കമ്പനികൾ വില വർധിപ്പിക്കുന്നതോടൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വാറ്റ് നികുതികൂടി ചേരുന്നതോടെയാണ് ഇത്രയും വലിയ തുക സാധാരണക്കാർ പെട്രോളിനും ഡീസലിനുമായി ചെലവഴിക്കേണ്ടി വരുന്നത്. അഞ്ച് മാസത്തിനിടെ പതിനൊന്ന് രൂപയിലധികമാണ് ഇന്ധനവില ഉയർന്നത്.

അർജുൻ റെഡ്ഡി താരത്തിന്റെ ഹോട്ട് ഫൊട്ടോഷൂട്ട് വൈറലാകുന്നു; ഗ്ലാമറസ് ലുക്കിൽ ജിയ ശർമ

Recommended Video

cmsvideo
Petrol price crossed hundred Rupees

English summary
Kerala Petrol Diesel price today fuel price increased for 20 times in 36 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X