Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലും സെഞ്ചുറിയിലേക്ക് കുതിച്ച് ഇന്ധനവില; പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനവ്

ഇതോടെ ഡീസലിന്റെ വില സംസ്ഥാനത്ത് 92ൽ എത്തി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയിൽ ദിനംപ്രതിയുള്ള വർധനവ് തുടരുന്നു. പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഡീസലിന്റെ വില സംസ്ഥാനത്ത് 92ൽ എത്തി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 96 രൂപ 47 പൈസയും ഡീസൽ ലിറ്ററിന് 92 രൂപ 4 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 94 രൂപ 86 പൈസയും ഡീസലിന് 90 രൂപ 27 പൈസയുമാണ് ഇന്നത്തെ വില.

കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

petrol diesel hike

മെയ് മാസത്തിൽ തുടർച്ചയായി വർധിച്ച ഇന്ധനവില ജൂൺ മാസവും സമാനരീതി തുടരുമെന്നാണ് തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നത്. ജൂൺ മാസത്തിലെ ആദ്യ നാല് ദിവസങ്ങളിൽ തന്നെ രണ്ട് തവണയാണ് ഇന്ധനവില വർധിച്ചത്. കോവിഡ് പ്രതിസന്ധിക്ക് ഇടയിലും ഇത്തരത്തിൽ ഇന്ധനവില കൂടുന്നത് പൊതുജനങ്ങൾക്ക് തിരിച്ചടിയാണ്. പണപ്പെരുപ്പത്തിനും കാരണമാകും. അതേസമയം റിസർവ് ബാങ്കിന്റെ പണനയ അവലോകന റിപ്പോർട്ട് ഇന്ന് പുറത്തുവരും.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഇന്ധനവില കുതിച്ചുയർന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില കൂടിയില്ലെന്ന് മാത്രമല്ല നേരിയ കുറവും രേഖപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ വീണ്ടും ഇന്ധനവില കൂടാൻ തുടങ്ങി. തിരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിച്ചതിന് പിന്നാലെ മെയ് നാലിനാണ് മെയ് മാസത്തിൽ ആദ്യത്തെ വിലവർധനവ് ഉണ്ടാകുന്നത്. പിന്നീട് 18 തവണ വില കൂടി. ഈ വർഷം മാത്രം പത്ത് രൂപയിലധികമാണ് രാജ്യത്ത് ഇന്ധനവില ഉയർന്നത്.

Recommended Video

cmsvideo
    Petrol, diesel price hiked for 2nd consecutive day. Check latest rates

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+