റെക്കോർഡ് നിരക്കിൽ തുടർച്ചയായ 13-ാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില
ജൂലൈ 17ന് ആണ് രാജ്യത്ത് അവസാനമായി പെട്രോൾ വർധിപ്പിച്ചത്
ന്യൂഡൽഹി: തുടർച്ചയായ കുത്തനെയുള്ള വർധനവിന് ശേഷം ഇന്ധനവിലയിൽ ഇടക്കാല ആശ്വാസം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. തുടർച്ചയായ വർധനവിൽ പുതിയ റെക്കോർഡുകൾ പിന്നിട്ട് പെട്രോൾ രാജ്യത്ത് ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. ഡിസൽ വിലയും പിന്നാലെ തന്നെയുണ്ട്. ചിലയിടങ്ങളിൽ ഡീസലിനും 100 രൂപയ്ക്ക് മുകളിലാണ്. നിലവിലുള്ള വിലയിൽ കഴിഞ്ഞ 13 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇത്രയും ദിവസം പെട്രോൾ, ഡീസൽ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
ജൂലൈ 17ന് ആണ് രാജ്യത്ത് അവസാനമായി പെട്രോൾ വർധിപ്പിച്ചത്. 30 പൈസയായിരുന്നു അന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 103.95 രൂപയാണ് ഇപ്പോഴത്തെ വില. കൊച്ചിയിൽ 102.06 രൂപയും കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. ജൂലൈ 15നാണ് ഡീസൽ വില അവസാനമായി വർധിപ്പിച്ചത്. തിരുവനന്തപുരത്ത് 96.47 രൂപയും കൊച്ചിയിൽ 94.82 രൂപയുമാണ് ഒരു ലിറ്റർ ഡീസലിന്റെ ഇന്നത്തെ വില. കോഴിക്കോട് ഡീസലിന് 95.10 രൂപയുമാണ്.
ഈ വർഷം ജനുവരി മുതൽ തുടർച്ചയായ ദിവസങ്ങളിൽ വില വർധിച്ച് സർവ്വകാല റെക്കോർഡുകൾ തിരുത്തിക്കൊണ്ടിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഇടക്കാലത്ത് വർധനവ് നിലച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് വില മാറ്റമില്ലാതെ ഇത്രയും ദിവസം തുടരുന്നത്. പാർലമെന്റ് സമ്മേളനം നടക്കുന്നതും ഇന്ധനവില വർധനയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതുമാണ് തൽക്കാലികമായി വില വർധിപ്പിക്കാതിരിക്കാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ നിരക്ക് ഇങ്ങനെ,
മുംബൈ:
പെട്രോൾ- 107.83 രൂപ
ഡീസൽ - 97.43 രൂപ
ഡൽഹി:
പെട്രോൾ- 101.84 രൂപ
ഡീസൽ - 89.87 രൂപ
ചെന്നൈ:
പെട്രോൾ- 102.49 രൂപ
ഡീസൽ - 94.39 രൂപ
Recommended Video
കൊൽക്കത്ത:
പെട്രോൾ- 102.08 രൂപ
ഡീസൽ - 93.02 രൂപ
ബെംഗളൂരു:
പെട്രോൾ- 105.25 രൂപ
ഡീസൽ - 95.26 രൂപ












Click it and Unblock the Notifications