തുടർച്ചയായ 26-ാം ദിവസവും രാജ്യത്ത് മാറ്റമില്ലാതെ പെട്രോൾ, ഡീസൽ നിരക്ക്; ആഗോള വിപണിയിൽ ക്രൂഡ് വില ഉയർന്നു
തിരുവനന്തപുരത്ത് പെട്രോളിന് 103.95 രൂപയാണ് ഇപ്പോഴത്തെ വില
തിരുവനന്തപുരം: രാജ്യത്ത് തുടർച്ചയായ 26-ാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ നിരക്ക്. അതേസമയം ആഗോള വിപണയിൽ ക്രൂഡ് ഓയിൽ വില നേരിയ വർധനവ് രേഖപ്പെടുത്തി. തുടർച്ചയായ വർധനവിൽ പുതിയ റെക്കോർഡുകൾ പിന്നിട്ട് പെട്രോൾ രാജ്യത്ത് ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. ഡിസൽ വിലയും പിന്നാലെ തന്നെയുണ്ട്. ചിലയിടങ്ങളിൽ ഡീസലിനും 100 രൂപയ്ക്ക് മുകളിലാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇത്രയും ദിവസം പെട്രോൾ, ഡീസൽ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന
തിരുവനന്തപുരത്ത് പെട്രോളിന് 103.95 രൂപയാണ് ഇപ്പോഴത്തെ വില. കൊച്ചിയിൽ 102.06 രൂപയും കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. ജൂലൈ 15നാണ് ഡീസൽ വില അവസാനമായി വർധിപ്പിച്ചത്. തിരുവനന്തപുരത്ത് 96.47 രൂപയും കൊച്ചിയിൽ 94.82 രൂപയുമാണ് ഒരു ലിറ്റർ ഡീസലിന്റെ ഇന്നത്തെ വില. കോഴിക്കോട് ഡീസലിന് 95.10 രൂപയുമാണ്. ജൂലൈ 17ന് ആണ് രാജ്യത്ത് അവസാനമായി പെട്രോൾ വർധിപ്പിച്ചത്. 30 പൈസയായിരുന്നു അന്ന് കൂടിയത്.
രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ നിരക്ക് ഇങ്ങനെ,
മുംബൈ:
പെട്രോൾ- 107.83 രൂപ
ഡീസൽ - 97.43 രൂപ
ഡൽഹി:
പെട്രോൾ- 101.84 രൂപ
ഡീസൽ - 89.87 രൂപ
ചെന്നൈ:
പെട്രോൾ- 102.49 രൂപ
ഡീസൽ - 94.39 രൂപ
കൊൽക്കത്ത:
പെട്രോൾ- 102.08 രൂപ
ഡീസൽ - 93.02 രൂപ
ബെംഗളൂരു:
പെട്രോൾ- 105.25 രൂപ
ഡീസൽ - 95.26 രൂപ
ജനുവരി മുതൽ തുടർച്ചയായ ദിവസങ്ങളിൽ വില വർധിച്ച് സർവ്വകാല റെക്കോർഡുകൾ തിരുത്തിക്കൊണ്ടിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഇടക്കാലത്ത് വർധനവ് നിലച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് വില മാറ്റമില്ലാതെ ഇത്രയും ദിവസം തുടരുന്നത്.ആഗോള വിപണിയിൽ ഇന്ധനവിലയിലുണ്ടായ ഇടിവാണ് നിലവിൽ ഇന്ധനവില രാജ്യത്ത് കൂടാതെ ഇരിക്കാനുള്ള കാരണം. ആഗോള ക്രൂഡ് വില ജൂലൈയിൽ ബാരലിന് 70 ഡോളർ മുതൽ ബാരലിന് 77 ഡോളർ വരെ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇത് വീണ്ടും 70ന് താഴേക്ക് പതിച്ചു. ഇന്റർകോണ്ടിനെന്റൽ എക്സ്ചേഞ്ചിലെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഒക്ടോബർ കരാർ ബാരലിന് 70.70 ഡോളറാണ്.
വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളും ആഗോളതലത്തിൽ വ്യാവസായിക വീണ്ടെടുക്കൽ മന്ദഗതിയിലാക്കിയതും യുഎസ് എണ്ണ ശേഖരം വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആഗോള വിപണിയിൽ ഇന്ധനവില ഇടിയാൻ കാരണമായത്. അതേസമയം ആഗോള വിപണിയിലെ ഇടിവ് പ്രാദേശിക തലത്തിൽ പ്രതിഫലിക്കുന്നില. നിലവിലുള്ള വില തുടരുകയാണ് എണ്ണ കമ്പനികൾ ചെയ്യുന്നത്.
ജൂലൈ പത്ത് വരെയുള്ള 40 ദിവസത്തിനിടെ മൊത്തം 24 തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് ഇന്ധന വില. പ്രാദേശിക നികുതികള്‍ ഏറ്റവും കൂടുതല്‍ ചുമത്തുന്നത് രാജസ്ഥാനിലാണ്. ഇവിടെ വാറ്റ് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നിരക്കാണ് ചുമത്തുന്നത്. അതേസമയം ഇന്ധന വില സർവ്വകാല റെക്കോർഡിൽ തുടരുന്നത് പണപ്പെരുപ്പത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് സാമ്പത്തിക വിദഗ്ധര്‍ നല്‍കി കഴിഞ്ഞു.
ഒരോ തവണ ഇന്ധനവില വർധിക്കുമ്പോഴും അതിലൊരു പങ്ക് പോകുന്നത് സർക്കാർ ഖജനാവിലേക്കാണ്. ഇത്തരത്തിൽ ഈ സാമ്പത്തിക വർഷം ആരംഭിച്ച് കഴിഞ്ഞ മൂന്ന് മാസം സംസ്ഥാന സർക്കാരിന്റെ ഇന്ധന നികുതിയിൽ നിന്നുള്ള വരുമാനം ആയിരം കോടി കടന്നിരിക്കുകയാണ്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ പെട്രോൾ വിൽപ്പനയിലൂടെ 598.70 കോടിയും ഡീസൽ വിൽപ്പനയിലൂടെ 595.78 കോടി രൂപയുമാണ് സംസ്ഥാന സർക്കാരിന് വരുമാനമായി ലഭിച്ചത്. ആകെ 1194.48 കോടി രൂപ.
-
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക








Click it and Unblock the Notifications