തുടർച്ചയായ പത്താം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; ഇന്നത്തെ നിരക്കുകൾ അറിയാം
ഏപ്രിൽ 15ന് എണ്ണ കമ്പനികൾ പെട്രോളിനും ഡീസലിനും 15 പൈസ വീതമാണ് കുറച്ചത്
കൊച്ചി: തുടർച്ചയാ പത്താം ദിവസവും രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. പത്ത് ദിവസം മുൻപ് ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ വില മാറ്റമില്ലാതെ തുടരുന്നു. കേരളത്തിൽ പെട്രോൾ ലിറ്ററിന് 92.28 രൂപയും ഡീസൽ ലിറ്ററിന് 86.75 രൂപയുമാണ് വില. വിവിധ നഗരങ്ങളിൽ വിലയിൽ നേരിയ വ്യത്യാസമുണ്ടാകും.
ഏപ്രിൽ 15ന് എണ്ണ കമ്പനികൾ പെട്രോളിനും ഡീസലിനും 15 പൈസ വീതമാണ് കുറച്ചത്. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 90.28 രൂപയാണ് വില. ഡീസലിന് 84.43 രൂപയും. കോഴിക്കോട് പെട്രോളിന് 90.66 രൂപയും ഡീസലിന് 85.23 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 82.28 രൂപയും ഡീസലിന് 86.75 രൂപയുമാണ് ഈടാക്കുന്നത്.

ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ കുത്തനെ ഉയർന്ന ഇന്ധനവിലയിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സർവകാല റെക്കോർഡിലാണ് പല നഗരങ്ങളിലും ഇന്ധനവിൽപ്പന.
കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള സർക്കാർ വിപണന കമ്പനികളാണ് ആഭ്യന്തര ഇന്ധന നിരക്കിനെ ആഗോള അസംസ്കൃത എണ്ണ നിരക്കുകളുമായി സമന്വയിപ്പിക്കുന്നത്. വിദേശനാണയ വിനിമയ നിരക്കിൽ സംഭവിക്കുന്ന പുതിയ മാറ്റങ്ങൾ കണക്കിലെടുത്ത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധനവില പരിഷ്കാരം നടപ്പിലാക്കുകയും ചെയ്യും. കേന്ദ്ര സംസ്ഥാന നികുതികളും ചരക്കുകൂലികളും അനുസരിച്ച് വിവിധ നഗരങ്ങളിൽ ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കുന്നു.
ഓരോ ദിവസത്തെയും പെട്രോളിന്റെയും ഡീസലിന്റെയും വില 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് പരിശോധിക്കാൻ കഴിയും. ഇന്ത്യൻ ഓയിലിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ആർഎസ്‌പിയും നിങ്ങളുടെ സിറ്റി കോഡും ടൈപ്പ് ചെയ്തു 9224992249 എന്ന നമ്പറിലേക്ക് അയയ്ക്കണം. ഓരോ നഗരത്തിന്റേയും കോഡ് വ്യത്യസ്തമാണ്, അത് ഐഒസിഎൽ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.












Click it and Unblock the Notifications