കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും സെഞ്ചുറിയടിച്ച് പെട്രോൾ വില; ഇന്ന് കൂടിയത് 26 പൈസ

പാറശാലയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് വില 100.04 രൂപയിലെത്തി

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയിൽ ഇന്ധന വിലയിലുള്ള വർധനവ് തുടരുന്നു. അടുത്തടുത്ത ദിവസങ്ങളിൽ വീണ്ടും എണ്ണ കമ്പനിക ഇന്ധനവില ഉയർത്തിയതോടെ കേരളത്തിലും പെട്രോൾ വില സെഞ്ചുറി കടന്നു. തിരുവനന്തപുരം ജില്ലയിലെ പാറശാലയിലാണ് സംസ്ഥാനത്ത് ആദ്യമായി പെട്രോൾ വില മൂന്നക്കത്തിൽ എത്തിയത്. ഇന്ന് പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് കൂട്ടിയത്. ഇതോടെ പാറശാലയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് വില 100.04 രൂപയിലെത്തി.

PETROL DIESEL

അതേസമയം തിരുവനന്തപുരത്തിന്റെ നഗരപ്രദേശങ്ങളിൽ ഇപ്പോഴും നൂറിന് താഴെ തന്നെയാണ് പെട്രോൾ വില. ഒരു ലിറ്റർ പെട്രോളിന് 99 രൂപ 88 പൈസയും, ഡീസലിന് 95 രൂപ 62 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 97 രൂപ 98 പൈസയും, ഡീസലിന് 94 രൂപ 79 പൈസയുമാണ് ഇന്നത്തെ വില.കോഴിക്കോട് പെട്രോൾ ലിറ്ററിന് 98 രൂപ 23 പൈസയും,ഡീസലിന് 93 രൂപ 43 പൈസയുമാണ്.

ഈ മാസം ഇത് 13-ാം തവണയാണ് ഇന്ധനവില ഉയർത്തുന്നത്. കേരളത്തിൽ 90ൽ നിന്നും നൂറിലെത്താൻ 132 ദിവസങ്ങൾ മാത്രമാണ് എടുത്തത്. കേരളത്തി. നേരത്തെ തന്നെ സ്പീഡ് പെട്രോളിന് 100 രൂപയിലെത്തിയിരുന്നു. ഇപ്പോൾ സാധാരണ പെട്രോളും സെഞ്ചുറിയടിച്ചിരിക്കുകയാണ്. മെയ്, ജൂൺ മാസങ്ങളിൽ ക്രമാതീതമായാണ് ഇന്ധനവില കുതിച്ചുയർന്നത്.

Recommended Video

cmsvideo
Trivandrum man protest against petrol price hike | Oneindia Malayalam

ഈ വർഷം അനിയന്ത്രിതമായി ഉയരുന്ന ഇന്ധനവിലയ്ക്ക് തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ശമനം ഉണ്ടായിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അടുത്തടുത്ത ദിവസങ്ങളിൽ ഇന്ധനവില കുത്തനെ ഉയർത്തുകയാണ് എണ്ണ കമ്പനികൾ. സർക്കാർ നോക്കുകുത്തിയായി നിൽക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മാത്രം 33 തവണ ഇന്ധനവില കൂടി. രാജ്യ വ്യാപകമായി ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധം ശക്തമാവുമ്പോഴും വര്‍ദ്ധനവ് തുടരുകയാണ്.

English summary
Kerala Petrol price hit 100 today latest petrol diesel rate update june 24
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X