പെട്രോള്‍ പമ്പുടമകളുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുടമകള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ചൊവ്വാഴ്ചമുതലാണ് സമരം ആരംഭിച്ചത്. പമ്പുടമകളുമായി മന്ത്രി അനൂപ് ജേക്കബ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
നേരത്തെ, സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ വീണ്ടും ചര്‍ച്ച നടത്തുകയായിരുന്നു. പമ്പുടമകളുടെ ലൈസന്‍സിനായി ഏകജാലകസംവിധാനം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി.

പമ്പുകള്‍ക്ക് സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ ലൈസന്‍സുകളുടെ പേരിലാണ് സമരം ആരംഭിച്ചത്. പുതുതായി ഏര്‍പ്പെടുത്തിയ നാല് ലൈസന്‍സുകള്‍ തത്കാലം നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. പമ്പുടമകളുടെ സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കടുത്ത ഇന്ധനക്ഷാമമാണ് അനുഭവപ്പെട്ടിരുന്നത്.
തുറന്നുവെച്ച അപൂര്‍വം പമ്പുകള്‍ക്ക് മുന്നില്‍ വന്‍ ക്യൂ കാണാമായിരുന്നു. ആദ്യദിവസം തന്നെ സമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞത് ജനങ്ങള്‍ക്ക് ആശ്വാസകരമായി.












Click it and Unblock the Notifications