kerala piravi 2019: എല്ലാ വയാനക്കാര്‍ക്കും വണ്‍ ഇന്ത്യയുടെ കേരള പിറവി ആശംസകള്‍
ഐക്യകേരളത്തിന് ഇന്ന് 63 വയസ്സ്. ഏവർക്കും വണ്‍ഇന്ത്യയുടെ കേരള പിറവി ആശംസകള്‍. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള തീരുമാനപ്രകാരം 1956 നംവബര്‍ 1 ന് മലയാളം പ്രധാനഭാഷയായ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങളെ ഒത്തുചേര്‍ത്ത് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപീകരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നംവബര്‍ ഒന്ന് കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നത്.
ഐക്യകേരളത്തിന് വേണ്ടി സ്വാതന്ത്ര സമരകാലത്ത് തന്നെ മലയാളികള്‍ ശബ്ദമുയര്‍ത്തിയിരുന്നു. സ്വാതന്ത്രാനന്തര കാലത്ത് ഈ ഈ ആവശ്യത്തിന് ശക്തിയേറി ഇതോടൊപ്പം തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭാഷാ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പോരാട്ടങ്ങള്‍ അരങ്ങേറി. അവയുടെയല്ലാം വിജയം കൂടിയായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം.
തലസ്ഥാന നഗരയിലും വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന സര്‍ക്കാറിന്‍റെ ഔദ്യോഗിക ആഘോഷ പരിപാടികള്‍ക്ക് പുറമെ നാടെങ്ങും കേരളപ്പിറവി കൊണ്ടാടും. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മലയാള ദിനമായും ഒന്നു മുതൽ ഏഴു വരെ ഔദ്യോഗിക ഭരണഭാഷാവാരമായും ആഘോഷിക്കും.

സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു.ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു.
1957 ഫെബ്രുവരി 28 നായിരുന്നു കേരളത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പിൽ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.കേരളത്തെ കൂടാതെ കർണാടക, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങൾ രൂപം കൊണ്ടതു നവംബർ 1 നാണ്












Click it and Unblock the Notifications