Kerala Piravi Wishes In Malayalam: ചരിത്രം അറിഞ്ഞ് ആശംസിക്കാം കേരളപ്പിറിവി
കേരള സംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1956 നവംബർ 1 ന്, കേരളം ഇന്ത്യൻ ഫെഡറേഷനിൽ ഒരു പരമാധികാര സ്ഥാപനമായി ഉയർന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ ഏകീകരിക്കാൻ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവർൺമെന്റിന്റെ തീരുമാനപ്രകാരമാണ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് നവംബർ 1 ന് കേരള സംസ്ഥാനം രൂപീകരിച്ചത്. ഈ വർഷം കേരളത്തിന് 68 വയസ്സാകും.
തിരുവിതാംകൂറിലെ തോവാളം, അഗസ്തീശ്വരം, കൽക്കുളം വിളങ്കോട് എന്നീ നാല് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോട് ചേർത്തു. തിരുവിതാംകൂർ - കൊച്ചി സംസ്ഥാനത്തോട് മലബാർ ജില്ലയും തെക്കന്ഡ കർണാടകത്തിലെ കാസർകോട് താലൂക്കും ചേർക്കപ്പെട്ടു. കന്യാകുമാകി കേരളത്തിന് നഷ്ടമായി. ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോട് ചേർക്കപ്പെട്ടു.

കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ 5 ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് 14 ആയി. നവംബർ ഒന്നിന് ആണ് ചിത്തിര തിരുന്നാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്ന് വിരമിച്ചത്. സംസ്ഥാനത്തിന്റെ ആദ്യ ഗവർണർ ബി രാമകൃഷ്ണ റാവുവാണ്. 1957 ഫെബ്രുവരി 28 ന് സംസ്ഥാനത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നു. ഇ എം എസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരത്തിലെത്തി.
ഐതിഹ്യം:
കേരളം ഉണ്ടായതിനെക്കുറിച്ച് പറഞ്ഞുകേൾക്കുന്ന ഒരു ഐതിഹ്യമാണ് മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ മഴു ഉപയോഗിച്ച് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളം എന്നാണ് പറയുന്നത്.
കേരളം- പേരിന് പിന്നിൽ
കേരള വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിലാണ് കേരളം എന്ന പേര് വന്നത് എന്ന് പറയുന്നുണ്ട്. അതേ സമയം കേരളത്തിന്റെ പ്രകൃതി ഭംഗി കണ്ട് അറബി സഞ്ചാരികൾ ഖൈറുള്ള ( അല്ലാഹു അനുഗ്രഹിച്ച നാട്) എന്ന് വിളിച്ചതാണെന്നും പറയുന്നു. ഖൈറുള്ള ലോപിച്ച് കേരളം ആയെന്നാണ് പറയുന്നത്. എന്നാൽ ചേരളം എന്ന പദത്തിൽ നിന്ന് ആണ് കേരളം ഉണ്ടായത് എന്നും പറയുന്നു.
കേരളപ്പിറവി ആശംസ:
എല്ലാവർക്കും സന്തോഷകരമായ കേരളപ്പിറവി ആശംസിക്കുന്നു. സമാധനത്തിന്റെയും ഐക്യത്തിന്റെയും, സമൃദ്ധിയുടെയും ഈ മണ്ണിൽ സന്തോഷത്തോടെ കഴിയാൻ പറ്റട്ടേ..
എല്ലാവർക്കും സന്തോഷകരമായ ഒരു കേരളപ്പിറവി ആശംസിക്കുന്നു.
കേരളത്തിന്റെ ജന്മദിനത്തിൽ ഊഷ്മളമായ ആശംസകൾ. സംസ്ഥാനം വളരട്ടെ
നമ്മുടെ കേരളം ജന്മദിനം ആഘോഷിക്കുമ്പോൾ ആ സന്തോഷത്തിൽ നമുക്കും പങ്കുചേരാം, ആശംസിക്കാം..
പിറന്നുവീണ മണ്ണിന്റെ ജന്മദിനത്തിൽ മനസ്സ് നിറഞ്ഞ് ആശംസിക്കാം












Click it and Unblock the Notifications