കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളപ്പിറവിയില്‍ പരശുരാമനെ ട്രോളിക്കൊല്ലുന്ന മല്ലൂസ്... ആ പാവം മമ്മൂക്ക എന്ത് പിഴച്ചു!!!

കേരള സംസ്ഥാനം രൂപീകൃതമായിട്ട് അറുപത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ പരശുരാമനെ കുറിച്ചും അദ്ദേഹത്തിന്റെ മഴുവിനെ കുറിച്ചും ആണ് ട്രോളേഴ്‌സിന്റെ സംശയം. അതിനിടയ്ക്ക് പാവം മമ്മൂട്ടിയും പെട്ട് പോയി

  • By Desk
Google Oneindia Malayalam News

ട്രോളേഴ്‌സിനെ സംബന്ധിച്ച് ഓണമെന്നോ പെരുന്നാളെന്നോ ക്രിസ്തുമസ് എന്നോ എന്തിന് കേരളപ്പിറവിയെന്നോ ഒരു വ്യത്യാസവും ഇല്ല. ട്രോളാനുള്ള വകുപ്പുണ്ടോ എന്ന് മാത്രമാണ് നോക്കുക.

കേരള സംസ്ഥാനം രൂപീകൃതമായിട്ട് അറുപത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ പരശുരാമനെ കുറിച്ചും അദ്ദേഹത്തിന്റെ മഴുവിനെ കുറിച്ചും ആണ് ട്രോളേഴ്‌സിന്റെ സംശയം. അതിനിടയ്ക്ക് പാവം മമ്മൂട്ടിയും പെട്ട് പോകുന്നുണ്ട്.

കേരളം രൂപീകൃതമായിട്ട് വെറും അറുപത് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ എങ്കില്‍ പരശുമാരന്റേയും മാവേലിയുടേയും കഥകളൊക്കെ എവിടെ നിന്ന് വന്നു എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? പാവങ്ങളല്ലേ നമ്മുടെ ട്രോളന്‍മാര്‍....

കാത്ത് നില്‍ക്കുന്നു

കാത്ത് നില്‍ക്കുന്നു

1956 നവംബര്‍ ഒന്നിനാണല്ലോ കേരളപ്പിറവി. ആ ദിവസം ആ പിറവി കാണാന്‍ വേണ്ടി കാത്ത് നില്‍ക്കുന്നവരാണത്രെ ഇവരെല്ലാം!!!

അങ്ങനെ പറയും

അങ്ങനെ പറയും

ഇപ്പോള്‍ മലയാളികള്‍ക്ക് പരശുരാമനെ കുറിച്ചൊക്കെ പറയാന്‍ മടിയാണെന്നാണ് തോന്നുന്നത്. അല്ലെങ്കില്‍ പിന്നെ ഈ കേരളപ്പിറവ് നവംബര്‍ ഒന്നിനാണെന്ന് പറയില്ലല്ലോ.

ആ പഴയ ടൂള്‍

ആ പഴയ ടൂള്‍

പണ്ട് പരശുരാമന്‍ മഴു എറിഞ്ഞിട്ടാണല്ലോ കേരളം ഉണ്ടായത് എന്നാണല്ലോ ഐതിഹ്യം. ആ മഴു ഇനിയും ഉണ്ടോ എന്നാണത്രെ ഇപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ചോദിക്കുന്നത്. അത് കിട്ടിയിരുന്നെങ്കില്‍ രണ്ട് മൂന്ന് കേരളം കൂടി ഉണ്ടാക്കാമായിരുന്നു.

ഏതാണാവോ

ഏതാണാവോ

ആക്‌സ് എന്ന് പറഞ്ഞാല്‍ മഴു. എന്റെ ദൈവമേ... ഈ കൂട്ടത്തില്‍ ഏതാണാവോ പരശുരാമന്റെ ആക്‌സ്!!!

അങ്ങനെയാണോ

അങ്ങനെയാണോ

പണ്ട് പ്യാരി ഒരു തേങ്ങ ഉടച്ചപ്പോള്‍ ഒരു പീസ് വെള്ളത്തില്‍ പോയിരുന്നു. അത് പോലെ പരശുരാമന്‍ ഒരു മഴുവെറിഞ്ഞപ്പോള്‍ കേരളം ഉണ്ടായിപ്പോയതാണോ?

തോല്‍വികള്‍

തോല്‍വികള്‍

പരശുരാമന്‍ ശരിക്കും ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? ഇങ്ങനെ ഒക്കെ ആയിരിക്കുമോ അ്‌ദേഹം ചിന്തിക്കുക? അത്രയ്ക്ക് തോല്‍വികളാണോ നമ്മള്‍ മലയാളികള്‍?

അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്

1956 ഒക്ടോബര്‍ 31 ന് രാത്രിയില്‍ സംഭവിച്ചത് എന്തായിരുന്നു? ഇതായിരുന്നോ എന്റെ ദൈവമേ... കേരളം ജനിച്ചത് ഇങ്ങനെ ആയിരുന്നോ..

ജീവിച്ചിരിപ്പുണ്ടോ

ജീവിച്ചിരിപ്പുണ്ടോ

കേരളം ഉണ്ടായിട്ട് അറുപത് വര്‍ഷം ആയി എന്നല്ലേ പറയുന്നത്. അപ്പോള്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ച ആള്‍ ഇപ്പോഴും ജീവിച്ചിരിക്കാന്‍ സാധ്യതയുണ്ട് അല്ലേ?

അമിത് ജീ

അമിത് ജീ

പണ്ട് ഓണത്തിന് വാമന ജയന്തി ആശംസിച്ച ആളാണ് അമിത് ജീ. ഇത്തവണ അമിത് ജീയുടെ വക പരശുരാമ ജയന്തി ആശംസകളൊന്നും ഇല്ലേ ആവോ?

ശ്രീലങ്ക

ശ്രീലങ്ക

പരശുരാമന്‍ ആ മഴു ഇത്തിരി കൂടി നീട്ടി എറിഞ്ഞിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിക്കുക? ആ ശ്രീലങ്ക കൂടി കേരളത്തിന്റെ ഭാഗമായേനെ, അല്ലേ!!!

അത് അറിയാമോ

അത് അറിയാമോ

കേരളം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി എന്നാണ് ഐതിഹ്യം. കേരളം സൃഷ്ടിച്ചത് പരശുരാമനാണെന്ന് വേറെ ഒരു ഐതിഹ്യം. പരശുരാമാവതാരത്തിന് മുമ്പായിരുന്നു വാമനാവതാരം എന്നത് വേറെ കാര്യം. അപ്പോള്‍ മൊത്തത്തില്‍ എന്തായി കാര്യങ്ങള്‍!!!

പറഞ്ഞുവരുന്നത്

പറഞ്ഞുവരുന്നത്

അപ്പോള്‍ ട്രോളേഴ്‌സ് പറഞ്ഞുവരുന്നത് എന്താണ്? പരശുരാമന്‍റെ മകന്‍/മകള്‍ ആണോ കേരളം!!!

എന്ത് ഭാവം

എന്ത് ഭാവം

ഇപ്പോഴത്തെ കേരളത്തിന് എന്താ ഇത്രവലിയ പ്രശ്‌നം? അറുപത് വര്‍ഷം മുമ്പുള്ള കേരളത്തേക്കാള്‍ എത്രയോ ഭേദമല്ലേ

പരാതി പറയുമോ?

പരാതി പറയുമോ?

മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കിയതും പോര ഇപ്പോള്‍ഇതാ ഒടുക്കത്തെ ട്രോളും. പരശുരാമന്‍ ചെന്ന് പരാതി പറഞ്ഞത് മാവേലിയോട്... ഓണക്കാലത്ത് മാവേലിക്ക് ട്രോളിന്റെ പൊങ്കാലയായിരുന്നില്ലേ...

ഇത്തിരി മണ്ണ്

ഇത്തിരി മണ്ണ്

ട്രോളുകള്‍ സഹിക്കാന്‍ പരശുരാമന് തീരെ വയ്യത്രെ. മണ്ണ് മാഫിയക്കാര്‍ മണ്ണെല്ലാം എടുത്തുകൊണ്ട് പോയതുണ്ടാ... അല്ലെങ്കില്‍ കാണാമായിരുന്നു!!

 കടല് നികത്തിയാലോ

കടല് നികത്തിയാലോ

ഭൂമാഫിയക്കാര്‍ ഇപ്പോഴും പരശുരാമനേയും കാത്ത് ഇരിപ്പാണെന്നാണ് കേള്‍ക്കുന്നത്. അദ്ദേഹത്തെ കണ്ട് കിട്ടിയാല്‍ ആ മഴു എറിയിപ്പിച്ച് അറബിക്കടല് വരെ നികത്തിയെടുക്കാനാണ് പദ്ധതി.

മമ്മൂക്ക

മമ്മൂക്ക

പാവം മമ്മൂക്കയുടെ ഒരു അവസ്ഥ ആലോചിച്ച് നോക്കണേ... വെറുതേയിരിക്കുമ്പോള്‍ പോലും കിട്ടി ട്രോള്‍. കേരളം രൂപീകരിക്കുന്നതിന് മുമ്പ് ജനിച്ച ആളാണല്ലോ അദ്ദേഹം.

ഇതൊക്കെ എന്ത്

ഇതൊക്കെ എന്ത്

കേരളം അറുപതാം പിറന്നാല്‍ ആഘോഷിക്കുന്നു എന്ന് വാര്‍ത്ത. അത് കാണുന്ന മമ്മൂക്ക... അഞ്ച് വര്‍ഷം മുമ്പേ അറുപത് തികഞ്ഞ ആളാണ്.

വീണ്ടും മമ്മൂട്ടി

വീണ്ടും മമ്മൂട്ടി

കേരളത്തിന്റെ കൂടെ ഒരു അഞ്ച് വയസ്സുകൂടി കൂട്ടിയാല്‍ എത്രകിട്ടും. അറുപത്തിയഞ്ച്.. അത് തന്നെയാണ് മമ്മൂട്ടിയുടെ വയസ്സ്...

English summary
Social Media trolls on Kerala Piravi, trollers are not ready to leave Mammootty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X