Get Updates
Get notified of breaking news, exclusive insights, and must-see stories!

Plus Two Results: പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് വിജയ ശതമാനത്തില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു. റെഗുലർ വിഭാഗം പ്ലസ് ടു വിന് 78.69 ആണ് ഇത്തവണത്തെ വിജയ ശതമാനം. 82.95 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. വിജയശതമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വിജയ നിരക്കില്‍ 4.26 ശതമാനത്തിന്റെ ഇടിവുണ്ടായി. 374755 പേരെഴുതിയ പരീക്ഷയില്‍ 294888 പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇത്തവണ 16 ദിവസം മുമ്പാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം.

വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളത്താണ്-84.12 ശതമാനം, ഏറ്റവും കുറവ് വയനാട് -72.13 ശതമാനം. പ്ലസ് ടു സയൻസ് വിഭാഗത്തിൽ 84.84 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസില്‍ 67.09 ശതമാനവും കൊമേഴ്സ് വിഭാഗത്തിൽ 76.11 ശതമാനവും വിജയമുണ്ടായി. 39242 പേർ എല്ലാ വിഷയങ്ങള്‍ക്കും യോഗ്യത നേടി. 100 ശതമാനം വിജയം നേടിയത് 63 സ്കൂളുകളാണ്. 7 സർക്കാർ സ്കൂളുകൾ ഇതിൽ ഉൾപ്പെടുന്നു. ഇക്കാര്യത്തിൽ പ്രാഥമിക പരിശോധന നടത്തുമെന്ന് മന്ത്രി അറിയിച്ചു.

വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39 ആയിരുന്നു വിജയശതമാനം. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97ശതമാനത്തിന്‍റെ കുറവാണ് ഇത്തവണ ഉണ്ടായത്. സേ പരീക്ഷ ജൂൺ 2 മുതൽ. വൈകിട്ട് 4 മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം അറിയാന്‍ സാധിക്കും.

ഹയര്‍സെക്കന്‍ഡറി വിഭാ​ഗത്തില്‍ ആകെ 855342 പേരും വൊക്കേഷണൽ ഹയർ സെക്കന്‍ഡറി വിഭാ​ഗത്തില്‍ 57107 പേരുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ സയന്‍സ് വിഭാ​ഗത്തില്‍ 194899 പേരും ഹ്യുമാനിറ്റീസ് വിഭാ​ഗത്തില്‍ 95685 പേരും കൊമേഴ്സ് വിഭാ​ഗത്തില്‍ 122024 പേരും പരീക്ഷയെഴുതി. രണ്ടാം വര്‍ഷ സയന്‍സ് വിഭാ​ഗത്തില്‍ 204038 പേരും ഹ്യുമാനിറ്റീസ് വിഭാ​ഗത്തില്‍ 106075 പേരും കൊമേഴ്സ് വിഭാ​ഗത്തില്‍ 129322 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി.

plusone

ടെക്നിക്കല്‍ വിഭാ​ഗത്തില്‍ ഒന്നാം വര്‍ഷം 1532 പേരും രണ്ടാം വര്‍ഷം 1767 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്കിരുന്നു. 2017 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടന്നത്. കേരളത്തില്‍ 1994, മാഹിയില്‍ ആറ്, ​ഗള്‍ഫിലും ലക്ഷദ്വീപിലും എട്ട് കേന്ദ്രവുമായിരുന്നു ഉണ്ടായിരുന്നത്.

പരീക്ഷ ഫലം എങ്ങനെ അറിയാം

ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+