Get Updates
Get notified of breaking news, exclusive insights, and must-see stories!

Kerala Plus 2 Result Live: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%

പ്ലസ് ടു ഫലം 2025 LIVE: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. 77.81 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറഞ്ഞു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലവും ഇതിനൊപ്പം പ്രഖ്യാപിച്ചു. ഇത്തവണ 4,44,707 പേരാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷയെഴുതിയത്. 26,178 പേര്‍ വി എച്ച് എസ് ഇ പരീക്ഷയും എഴുതി.

മന്ത്രി ഫലം പ്രഖ്യാപിച്ച ശേഷം മൂന്നര മുതല്‍ വിവിധ വെബ്‌സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഫലം ലഭ്യമാകും. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 78.69 ശതമാനമായിരുന്നു വിജയം. 2012 ല്‍ രേഖപ്പെടുത്തിയ 88.08 ശതമാനമാണ് സംസ്ഥാനത്ത് പ്ലസ് ടുവില്‍ ഉണ്ടായ ഇതുവരെ ഉള്ള ഉയര്‍ന്ന വിജയ ശതമാനം. മാര്‍ച്ച് 6 മുതല്‍ 29 വരെയായിരുന്നു പരീക്ഷ നടന്നത്.

Kerala Plus 2 Result 2025 Live

എസ് എസ് എല്‍ സി പരീക്ഷാഫലം വന്ന് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്ലസ് ടു ഫലവും പ്രഖ്യാപിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും.

വിശദമായ ഫലം താഴെ കാണാം

May 22, 2025, 5:23 pm IST

സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മെയ് 27 വരെ അപേക്ഷിക്കാം
May 22, 2025, 4:19 pm IST

കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിജയശതമാനം 80.36, രണ്ട് പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്
May 22, 2025, 4:15 pm IST

കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 56 വിദയാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 45 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
May 22, 2025, 4:03 pm IST

ഹയര്‍സെക്കന്ററി സിലബസ് പിന്തുടരുന്ന 15 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നായി 1481 പേര്‍ പരീക്ഷയ്ക്കിരുന്നതില്‍ 1048 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 72 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു.
May 22, 2025, 3:48 pm IST

ഏറ്റവം കൂടുതല്‍ വിദ്യാര്‍ത്ഥികളെ (785) പരീക്ഷയ്ക്ക് സജ്ജരാക്കിയ എസ്.വി ഹയര്‍സസക്കന്ററി സ്‌കൂള്‍ പാലമേട്, മലപ്പുറം 72.48% പേരെ ഉപരി പഠനത്തിന് യോഗ്യരാക്കി.
May 22, 2025, 3:44 pm IST

പട്ടികജാതി വിഭാഗത്തില്‍ 34051 ല്‍ 19719 പേരും (57.91%) പട്ടികവര്‍ഗ വിഭാഗത്തില്‍ 5055 ല്‍ 3047 പേരും (60.28%) പാസായി
May 22, 2025, 3:42 pm IST

പരീക്ഷ എഴുതിയ 179952 ആണ്‍കുട്ടികളില്‍ 123160 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി
May 22, 2025, 3:42 pm IST

പരീക്ഷ എഴുതിയ 190690 പെണ്‍കുട്ടികളില്‍ 165234 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി
May 22, 2025, 3:38 pm IST

57 സ്കൂളുകൾക്ക് 100% വിജയം
May 22, 2025, 3:37 pm IST

കൊമേഴ്‌സ് ഗ്രൂപ്പില്‍ പരീക്ഷ എഴുതിയ 1,06,796 പേരില്‍ 79,255 പേര്‍ ജയിച്ചു
May 22, 2025, 3:32 pm IST

ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ പരീക്ഷ എഴുതിയ 74,583 പേരില്‍ 51,578 പേര്‍ ജയിച്ചു
May 22, 2025, 3:27 pm IST

സയന്‍സ് ഗ്രൂപ്പില്‍ പരീക്ഷ എഴുതിയ 1,89,263 പേരില്‍ 1,57,561 പേര്‍ ജയിച്ചു.
May 22, 2025, 3:25 pm IST

റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 370642 വിദ്യാര്‍ഥികളില്‍ 288394 വിദ്യാര്‍ഥികള്‍ ജയിച്ചു
May 22, 2025, 3:25 pm IST

സംസ്ഥാനത്ത് പ്ലസ് ടുവില്‍ വിജയശതമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 0.88 ശതമാനത്തിന്റെ കുറവ് ഇത്തവണ രേഖപ്പെടുത്തി
May 22, 2025, 3:24 pm IST

എയ്ഡഡ് സ്‌കൂളുകളില്‍ 82.16 വിജയശതമാനം.
May 22, 2025, 3:23 pm IST

കൊമേഴ്‌സില്‍ 74.21 ആണ് വിജയശതമാനം.
May 22, 2025, 3:22 pm IST

ഹ്യുമാനിറ്റീസില്‍ വിജയശതമാനം 69.16
May 22, 2025, 3:21 pm IST

സയന്‍സ് ഗ്രൂപ്പില്‍ 83.25 ആണ് വിജയം
May 22, 2025, 3:19 pm IST

അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 75.91 വിജയശതമാനം.
May 22, 2025, 3:18 pm IST

വിദ്യാര്‍ത്ഥികള്‍ക്ക് www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം
May 22, 2025, 3:18 pm IST

വിഎച്ച്എസ്ഇയിലും വിജയശതമാനം കുറഞ്ഞു
May 22, 2025, 3:17 pm IST

വിഎച്ച്എസ്ഇ വിജയശതമാനം 70.6
May 22, 2025, 3:15 pm IST

41 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു
May 22, 2025, 3:14 pm IST

പ്ലസ് ടുവില്‍ വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയില്‍
May 22, 2025, 3:14 pm IST

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനം വിജയം
May 22, 2025, 3:13 pm IST

ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍
May 22, 2025, 3:13 pm IST

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 30145 വിദ്യാര്‍ത്ഥികള്‍
May 22, 2025, 3:12 pm IST

ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് വയനാട് ജില്ലയില്‍
May 22, 2025, 3:12 pm IST

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയില്‍
May 22, 2025, 3:11 pm IST

100 ശതമാനം വിജയം കൈവരിച്ചത് ആറ് സര്‍ക്കാര്‍ സ്‌കൂളുകള്‍
READ MORE

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+