Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം

പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ - ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർസെക്കൻഡറിയിൽ 77.97 ആണ് വിജയശതമാനം. 290398 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. കഴിഞ്ഞ തവണ 77.81% പേർ വിജയിച്ചിരുന്നു.

സയന്‍സ് വിഭാഗത്തില്‍ 1,58,836 കുട്ടികളും ഹ്യുമാനിറ്റീസില്‍ 50,398 പേരും കൊമേഴ്‌സില്‍ 81,147 കുട്ടികളും ഉപരിപഠനത്തിനd യോഗ്യത നേടി. 30561 കുട്ടികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ വിജയശതമാനം ഇടുക്കിയിലാണ്, കുറവ് കാസർഗോഡും.ജൂണ്‍ 29 മുതല്‍ ജൂലൈ 3 വരെ സേ പരീക്ഷ നടക്കും.

ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ്ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.

plus22-

ഫലം പരിശോധിക്കേണ്ട വിധം:

1. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ 'Nammude Keralam' ആപ്പ് ഡൗൺലോഡ് ചെയ്യുക.

2. ആപ്പിൽ വൺ ടൈം രജിസ്‌ട്രേഷൻ (OTR) പൂർത്തിയാക്കി ലോഗിൻ ചെയ്യുക.

3. ഹോം പേജിലെ 'Plus Two Results' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

4. രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി ഫലം പരിശോധിക്കാം.

May 26, 2026, 3:34 pm IST

60 പേരാണ് മുഴുവൻ മാർക്കും നേടിയത്. 10 ആണ്‍കുട്ടികളും 50 ആണ്‍കുട്ടികളും
May 26, 2026, 3:33 pm IST

വിജയശതമാനം ഏറ്റവും കൂടുതൽ ഇടുക്കിയിൽ. 84.64. കുറവ് കാസർഗോഡ് 71.72. 76 സ്കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്.
May 26, 2026, 3:29 pm IST

ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 72.82 ശതമാനം വിജയം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ 80 പേർ
May 26, 2026, 3:28 pm IST

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 30561 പേർ
May 26, 2026, 3:28 pm IST

സ്പെഷ്യൽ സ്കൂൾ വിജയശതമാനം 85.67
May 26, 2026, 3:27 pm IST

അണ്‍ എയിഡഡ് വിഭാഗത്തിൽ 78.18 ശതമാനം വിജയം
May 26, 2026, 3:27 pm IST

എയഡഡ് വിഭാഗത്തിൽ 82.82 ശതമാനമാണ് വിജയം
May 26, 2026, 3:26 pm IST

സർക്കാർ സ്കൂളിലെ വിജയശതമാനം 72.66
May 26, 2026, 3:25 pm IST

കൊമേഴ്സ് വിഭാഗത്തിൽ വിജയശതമാനം 74.74
May 26, 2026, 3:25 pm IST

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്
May 26, 2026, 3:25 pm IST

ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 66.38 ശതമാനം
May 26, 2026, 3:25 pm IST

സയൻസ് വിഭാഗത്തിൽ ജയിച്ചത് 84.52 ശതമാനം
May 26, 2026, 3:24 pm IST

പെണ്‍കുട്ടികളുടെ വിജയശതമാനം ഇത്തവണ കൂടി
May 26, 2026, 3:23 pm IST

റെഗുലർ വിഭാഗത്തിൽ 1,92,781 പേരാണ് പരീക്ഷ എഴുതിയത്. ജയിച്ചത് 1,67,475 പേരാണ്. വിജയശതമാനം 86.89 ശതമാനം.
May 26, 2026, 3:21 pm IST

റെഗുലർ വിഭാഗത്തിൽ 68.41 ശതമാനം ആണ്‍കുട്ടികളാണ് വിജയിച്ചത്.
May 26, 2026, 3:20 pm IST

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം 0.16 ശതമാനം കൂടുതലാണ്
May 26, 2026, 3:19 pm IST

290398 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്
May 26, 2026, 3:13 pm IST

പ്ലസ് ടുവിൽ 79.97 ശതമാനം വിജയം
May 26, 2026, 2:24 pm IST

ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ: Android (Play Store): https://play.google.com/store/apps/details?id=com.itmission.nk iOS (App Store): https://apps.apple.com/in/app/nammude-keralam/id1595554541 വെബ്സൈറ്റുകൾ: www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in . മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+