Get Updates
Get notified of breaking news, exclusive insights, and must-see stories!

Kerala Plus 2 Results: പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു, ഇത്തവണ വിജയശതമാനം 77.97%

സംസ്ഥാനത്തെ പ്ലസ് ടു ( ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97% ആണ് ഇത്തവണത്തെ ഹയര്‍ സെക്കന്‍ഡറി വിജയ ശതമാനം. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ ആണ് ഫലം പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ results.kerala.gov.in, results.kite.kerala.gov.in എന്നിവയിലൂടെ ഫലം പരിശോധിക്കാം. ഇത്തവണ 372423 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 290398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

മഴ തുടരും... കാലവര്‍ഷം ഇന്ന് എത്തില്ല; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മഴ തുടരും... കാലവര്‍ഷം ഇന്ന് എത്തില്ല; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജൂണ്‍ 29 മുതല്‍ ജൂലൈ 20 വരെയാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷ. റെഗുലര്‍ സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ ആകെ കുട്ടികള്‍ 372423 ആയിരുന്നു. ഇതില്‍ ആണ്‍കുട്ടികള്‍ 180672 ആണ്. ഇതില്‍ ജയിച്ചവര്‍ 100906 ആണ്. വിജയശതമാനം 68.41 ആണ്. പെണ്‍കുട്ടികള്‍ 192751 പേരില്‍ 167475 പേരും ജയിച്ചു, 86.89 ആണ് വിജയശതമാനം. സയന്‍സ് വിഭാഗത്തില്‍ 187933 പേരാണ് പരീക്ഷ എഴുതിയത്.

Kerala Plus 2 VHSE Result 2026

ഇതില്‍ 158836 പേരും വിജയിച്ചു. വിജയശതമാനം 84.52 ആണ്. കൊമേഴ്‌സ് വിഭാഗത്തില്‍ 108567 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 81147 പേരാണ് വിജയിച്ചത്, വിജയശതമാനം 74.44 ആണ്. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 75923 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത് 50398 ആണ്. വിജയശതമാനം 66.38 ആണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 72.66 ആണ് വിജയശതമാനം.

എയഡഡ് സ്‌കൂളുകളില്‍ 82.82% വും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 78.18%വും ആണ് വിജയശതമാനം. സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ 85.67 ആണ് വിജയശതമാനം. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 30561 പേരാണ്. ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 1523 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ ഉപരിപഠനത്തിന് 1109 പേര്‍ അര്‍ഹരായി, 78.82 ശതമാനം ആണ് വിജയം.

ഒരാഴ്ച കൂടി കഴിഞ്ഞാല്‍ രാജയോഗത്തിന് സമാനമായ നേട്ടം; ഈ രാശിക്കാര്‍ക്കിനി ഭാഗ്യകാലം
ഒരാഴ്ച കൂടി കഴിഞ്ഞാല്‍ രാജയോഗത്തിന് സമാനമായ നേട്ടം; ഈ രാശിക്കാര്‍ക്കിനി ഭാഗ്യകാലം

വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ റോള്‍ നമ്പറും ജനന തിയതിയും നല്‍കി ഫലം പരിശോധിക്കാം. ഓരോ വിഷയത്തിനും ലഭിച്ച മാര്‍ക്ക്, ആകെ മാര്‍ക്ക്, യോഗ്യതാ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങള്‍ മാര്‍ക്ക് ലിസ്റ്റില്‍ ഉണ്ടായിരിക്കും. നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. ഇത്തവണ മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 28 വരെയാണ് പ്ലസ് ടു പരീക്ഷകള്‍ നടന്നത്.

പ്രാക്ടിക്കല്‍ പരീക്ഷകളുള്ള വിഷയങ്ങള്‍ക്കും ഇല്ലാത്തവയ്ക്കും വ്യത്യസ്ത സമയക്രമങ്ങളിലായിരുന്നു പരീക്ഷ നടത്തിയത്. കഴിഞ്ഞ വര്‍ഷം 77.81 ശതമാനമായിരുന്നു പ്ലസ് ടുവിന്റെ വിജയ ശതമാനം. ഈ വര്‍ഷം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 4.52 ലക്ഷം വിദ്യാര്‍ഥികളും, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 26,826 വിദ്യാര്‍ഥികളുമാണ് ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വി എച്ച് എസ് ഇയില്‍ 70.06 ശതമാനമായിരുന്നു വിജയം.

ഈ രാശിക്കാരാണോ? മേയ് 29 മുതല്‍ ജീവിതം മാറിമറിയും.. സൗഭാഗ്യപ്പെരുമഴ
ഈ രാശിക്കാരാണോ? മേയ് 29 മുതല്‍ ജീവിതം മാറിമറിയും.. സൗഭാഗ്യപ്പെരുമഴ

അതേസമയം സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ജൂണ്‍ മൂന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഏകജാലക സംവിധാനത്തിലാണ് പ്രവേശനം. ജൂണ്‍ ആറിന് ട്രയല്‍ അലോട്ട്മെന്റും 15ന് ഒന്നാം അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തില്‍ ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്റുകളാണ് ഉണ്ടാകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+