പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് 8 ജില്ലകളില്‍ ആരംഭിക്കും, അവധിയുള്ള ജില്ലകളിലെ കുട്ടികള്‍ ഹാജരാകേണ്ട
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്ട്‌മെന്റുകളും, സീറ്റ് കിട്ടാത്തവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. മൂന്നേകാല്‍ ലക്ഷത്തില്‍ അധികം കുട്ടികളാണ് പ്രവേശനം നേടിയത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 22145 പേരും പ്രവേശനം നേടിയിട്ടുണ്ട്.
സപ്ലിമെന്ററി അലോട്ട്‌മെന്റ് ഒഴിവുകളിലേക്കുള്ള അപേക്ഷ ജൂലായ് എട്ട് മുതല്‍ 12 വരെയാണ്. അതേസമയം എട്ട് ജില്ലകളിലാണ് ഇന്ന് ക്ലാസുകള്‍ ആരംഭിക്കുന്നത്. മഴക്കെടുതി മൂലം കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ ഇന്ന് ഹാജരാകേണ്ടതില്ല.ക്ലാസുകള്‍ തുടങ്ങാന്‍ തടസ്സമില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തില്‍ വിലയിരുത്തിയിരുന്നു.

ഓരോ സ്‌കൂളിലും പൊതുപരിപാടി വെച്ച ശേഷമായിരിക്കും കുട്ടികളെ സ്വാഗതം ചെയ്യുക. സ്‌കൂളുകളില്‍ ക്ലാസ് മുറികളുടെ ക്രമീകരണവും ശുചീകരണവും ഇന്ന് പൂര്‍ത്തിയായി. അതേസമയം സംസ്ഥാന ആറ് ജില്ലകളിലാണ് കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അടക്കമാണ് അവധി. കാസര്‍കോട് ജില്ലയില്‍ കോളേജുകള്‍ ഒഴിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.












Click it and Unblock the Notifications