കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ ഇന്ന് തുടക്കം; വീഴ്ചകള്‍ വരാതിരിക്കാന്‍ ശ്രദ്ധയോടെ സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാവും. ആകെ 4.17 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്. 75,590. നേരത്തെ നടത്താന്‍ തീരുമാനിച്ച പരീക്ഷ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് മാറ്റിവച്ചത്. എന്നാല്‍ പിന്നീട് സര്‍ക്കാരിന്റെ വിശദീകരണം കേട്ടതിന് ശേഷം സുപ്രീം കോടതി പരീക്ഷ നടത്താന്‍ അനുവദിക്കുകയായിരുന്നു.

covid

കൊവിഡ് സാഹചര്യത്തില്‍ കര്‍ശനമായ പ്രോട്ടോക്കോള്‍ പാലിച്ചാണ് പരീക്ഷ നടക്കുക. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന സുപ്രീം കോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഒരു തരത്തിലുമുള്ള വീഴ്ചകള്‍ ഇല്ലാതിരിക്കാനുള്ള വലിയ ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. കൊവിഡ് കണക്കിലെടുത്ത് സാമൂഹിക അകലം പാലിച്ചായിരിക്കും പരീക്ഷ നടക്കുക

നേരത്തെ നടത്താന്‍ തീരുമാനിച്ചിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി ഇടപെട്ടാണ് മാറ്റിവച്ചത്. കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓഫ്‌ലൈനായി പരീക്ഷകള്‍ നടത്തുന്നത് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി തീരുമാനം.

എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ വിശദീകരണം നല്‍കുകയായിരുന്നു. ഓണ്‍ലൈനായി പരീക്ഷകള്‍ സംഘടിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏറെയുണ്ടെന്നും സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. കൂടാതെ നീറ്റ് പരീക്ഷകള്‍ നടത്തിയ സാഹചര്യവും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം, പ്ലസ് വണ്‍ പരീക്ഷ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പൊതു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടന്നിരുന്നു. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ തയ്യാറാക്കിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ കര്‍ശനമായ ആരോഗ്യ മാനദണ്ഡം സ്വീകരിച്ച് പരീക്ഷ നടത്താനാണ് തീരുമാനിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തില്‍ തന്നെ സാനിറ്റൈസര്‍ നല്‍കാനും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനമുണ്ടാകും. അനധ്യാപക ജീവനക്കാര്‍, പിടിഎ അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എസ്എസ്‌കെ ജീവനക്കാര്‍ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല.

പരീക്ഷാ ദിവസങ്ങളില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കുട്ടികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. കുട്ടികള്‍ക്ക് പരസഹായം കൂടാതെ പരീക്ഷാഹാളില്‍ എത്തിച്ചേരാനായി പ്രവേശന കവാടത്തില്‍ തന്നെ എക്‌സാം ഹാള്‍ ലേ ഔട്ട് പ്രദര്‍ശിപ്പിക്കും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാര്‍ഥികള്‍ കൂട്ടം കൂടില്ലെന്നു ഉറപ്പാക്കും.

കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കും ബന്ധപ്പെട്ട ഇന്‍വിജിലേറ്റര്‍മാര്‍ക്കും പി പി ഇ കിറ്റ് ലഭ്യമാക്കാനുള്ള നടപടി ചീഫ് സൂപ്രണ്ടുമാര്‍ സ്വീകരിക്കണം. ഈ കുട്ടികള്‍ പ്രത്യേക ക്ലാസ് മുറിയില്‍ ആയിരിക്കും പരീക്ഷ എഴുതേണ്ടത്.

ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാര്‍ഥികളും ക്വാറന്റൈനില്‍ ഉള്ള വിദ്യാര്‍ഥികളും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികളില്‍ പരീക്ഷ എഴുതണം. ക്ലാസ്മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ മുതലായവയുടെ കൈമാറ്റം അനുവദിക്കുന്നതല്ല. പരീക്ഷാ കേന്ദ്രത്തിന് അകത്തും പുറത്തും വിദ്യാര്‍ത്ഥികള്‍ അനുവര്‍ത്തിക്കേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും ആയ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടീസ് പ്രവേശനകവാടത്തില്‍ പ്രദര്‍ശിപ്പിക്കും.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലേക്കായി എല്ലാ വിദ്യാലയങ്ങളിലും മേഖലാ ഉപമേധാവിമാരുടെ നേതൃത്വത്തില്‍ മൈക്രോ പ്ലാന്‍ തയ്യാറാക്കേണ്ടതാണ്. ശീതീകരിച്ച ക്ലാസ് മുറികള്‍ പരീക്ഷയ്ക്ക് ഉപയോഗിക്കുന്നതല്ല. വായുസഞ്ചാരം ഉള്ളതും വെളിച്ചം ഉള്ളതുമായ ക്ലാസ് മുറികളാണ് പരീക്ഷയ്ക്ക് ഉപയോഗിക്കുക.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

English summary
Kerala Plus One exams 2021 begin today; total of 4.17 lakh students are appearing the exams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X