കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും; ആശംസയറിയിച്ച് വിദ്യാഭ്യാസ മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്‍ ഓണ്‍ലൈനില്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അറിയിച്ചു. തുടക്കത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഫസ്റ്റ് ബെല്ലില്‍ ആരംഭിക്കുന്ന പ്ലസ് വണ്‍ ക്ലാസുകള്‍ കാണാന്‍ മുഴുവന്‍ കുട്ടികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

online

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണം. പുതിയ ക്ലാസിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി ആശംസയും അറിയിച്ചു.പ്ലസ് വണ്‍ കാസുകള്‍ ആരംഭിച്ചതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ക്ലാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും.

അതേസമയം, പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്ച ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും. സമയ ലഭ്യതയുടെ പ്രശ്നം ഉള്ളതിനാല്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും സംപ്രേഷണം. മുഴുവന്‍ വിഷയങ്ങളും സംപ്രേഷണം ചെയ്യാന്‍ കൈറ്റ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കറുത്തകോട്ടിന്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു; ശ്രീധരൻപിള്ളയും കേരളത്തിലേക്കോ? സൂചന നൽകി കുറിപ്പ്കറുത്തകോട്ടിന്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു; ശ്രീധരൻപിള്ളയും കേരളത്തിലേക്കോ? സൂചന നൽകി കുറിപ്പ്

മൂന്നാറിലെത്തിയാല്‍ ഹോട്ടല്‍ തിരയേണ്ട; 100 രൂപയുണ്ടെങ്കില്‍ സുഖ താമസം, കെഎസ്ആര്‍ടിസി ബസില്‍മൂന്നാറിലെത്തിയാല്‍ ഹോട്ടല്‍ തിരയേണ്ട; 100 രൂപയുണ്ടെങ്കില്‍ സുഖ താമസം, കെഎസ്ആര്‍ടിസി ബസില്‍

ബിജെപിക്ക് ഉള്ളിമാല സമര്‍പ്പിച്ച് തേജസ്വി; വിലക്കയറ്റം തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി ആര്‍ജെഡിബിജെപിക്ക് ഉള്ളിമാല സമര്‍പ്പിച്ച് തേജസ്വി; വിലക്കയറ്റം തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി ആര്‍ജെഡി

English summary
Kerala: Plus One online classes start November 2, Minister congratulated the students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X