കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് ടു പരീക്ഷയിലും 'എ പ്ലസ് റാങ്ക്' മലപ്പുറത്തിന്... സേ പരീക്ഷയും ഇംപ്രൂവ്മെന്റും ജൂൺ അഞ്ച് മുതൽ..

ആകെ 14375 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചപ്പോൾ, അതിൽ 1935 വിദ്യാർത്ഥികളും മലപ്പുറത്ത് പരീക്ഷ എഴുതിയവരാണ്.

Google Oneindia Malayalam News

തിരുവനന്തപുരം: പരീക്ഷകൾ അവസാനിച്ച് ഏറ്റവും വേഗത്തിൽ പ്ലസ് ടു. വിഎച്ച്എസ്ഇ ഫലവും പ്രഖ്യാപിച്ചതോടെ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് ഇത് അഭിമാനത്തിന്റെ നിമിഷങ്ങൾ. കഴിഞ്ഞയാഴ്ച എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് മെയ് പത്തിന് പ്ലസ് ടു പരീക്ഷാഫലവും പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപന തീയതി സംബന്ധിച്ച് നേരത്തെ പല അഭ്യൂഹങ്ങളും പരന്നിരുന്നെങ്കിലും മെയ് പത്തിൽ നിന്ന് ഒരു മാറ്റവുമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്ലസ് ടു വിഭാഗത്തിൽ ആകെ 3,09,065 വിദ്യാർത്ഥികളാണ് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത്. ആകെ വിജയശതമാനം 83.75%. സംസ്ഥാനത്ത് കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. സംസ്ഥാനത്തെ ആകെ വിജയശതമാനത്തെക്കാൾ കൂടുതലാണ് കണ്ണൂരിലെ വിജയശതമാനമെന്നതും എടുത്തുപറയേണ്ടതാണ്(86.75). പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് വിജയശതമാനം(77.16%).

മലപ്പുറം തന്നെ...

മലപ്പുറം തന്നെ...

എസ്എസ്എൽസി പരീക്ഷയ്ക്ക് പിന്നാലെ പ്ലസ് ടു പരീക്ഷാഫലത്തിലും എ പ്ലസുകാരുടെ എണ്ണത്തിൽ മലപ്പുറം ജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ആകെ 14375 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചപ്പോൾ, അതിൽ 1935 വിദ്യാർത്ഥികളും മലപ്പുറത്ത് പരീക്ഷ എഴുതിയവരാണ്. 180 വിദ്യാർത്ഥികൾക്കാണ് ഇത്തവണ പ്ലസ് ടു പരീക്ഷയിൽ നൂറ് ശതമാനം മാർക്ക് ലഭിച്ചത്. 79 സ്കൂളുകൾക്ക് നൂറുമേനി വിജയവും സ്വന്തമാക്കാനായി.

 സർക്കാർ സ്കൂളുകൾ...

സർക്കാർ സ്കൂളുകൾ...

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷയിൽ ഇത്തവണ സർക്കാർ സ്കൂളുകളും മികച്ചനേട്ടമാണ് കൈവരിച്ചത്. തിരുവനന്തപുരം പട്ടം സെന്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. 834 കുട്ടികൾ. തിരൂരങ്ങാടി സർക്കാർ ഹയർ സെക്കൻഡറി സ്കൂളാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സർക്കാർ സ്കൂൾ. 601 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്.

പ്ലസ് വൺ...

പ്ലസ് വൺ...

പ്ലസ് ടു പരീക്ഷാഫലത്തിന്റെ സ്കോർ കാർഡിന്റെ പകർപ്പുകൾ വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ഫലപ്രഖ്യാപനത്തിന് പിന്നാലെ വിവിധ വെബ്സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിച്ചിരുന്നു. ജൂൺ അഞ്ച് മുതൽ 12 വരെയാണ് പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ. സേ, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അടുത്തദിവസം മുതൽ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാൻ അവസരമൊരുക്കും. മെയ് 16 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. പ്രാക്ടിക്കൽ വിഷയങ്ങളിൽ സേ പരീക്ഷകൾ മെയ് 28, 29 തീയതികളിൽ നടക്കും. പുനർമൂല്യനിർണ്ണയം, സ്കൂട്ടിനി, ഫോട്ടോകോപ്പി എന്നിവയ്ക്ക് മെയ് 15 വരെ അപേക്ഷിക്കാം.

 90.2 ശതമാനം...

90.2 ശതമാനം...

വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇത്തവണ 90.2% ആണ് വിജയശതമാനം. ആകെ 29174 വിദ്യാർത്ഥികളാണ് ഈ വർഷം വിഎച്ച്എസ്ഇ പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇയിൽ 69 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. കുറവ് പത്തനംതിട്ടയിലും.

ഫലമറിയാൻ...

ഫലമറിയാൻ...

മെയ് പത്തിന് പ്രഖ്യാപിച്ച പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം താഴെ നൽകിയ ലിങ്കുകളിലൂടെ എളുപ്പത്തിൽ അറിയാനാകും. പിആർഡി ലൈവ് എന്ന മൊബൈൽ ആപ്പിലൂടെയും ഫലമറിയാം.

പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ:-

www.prd.kerala.gov.in
www.results.kerala.nic.in
www.keralaresults.nic.in
www.itmission.kerala.gov.in
www.results.itschool.gov.in
www.results.kerala.gov.in
www.vhse.kerala.gov.in

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം 2018; പ്ലസ് ടുവിന് 83.75 വിജയശതമാനം, വേഗത്തില്‍ ഫലമറിയാന്‍..പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം 2018; പ്ലസ് ടുവിന് 83.75 വിജയശതമാനം, വേഗത്തില്‍ ഫലമറിയാന്‍..

ഭർത്താവിനെ കൊന്ന് വെട്ടിനുറുക്കി കഷണങ്ങളാക്കി! ഭാര്യയും മൂന്ന് കാമുകന്മാരും പിടിയിൽ, ഒരാൾ ഒളിവിൽഭർത്താവിനെ കൊന്ന് വെട്ടിനുറുക്കി കഷണങ്ങളാക്കി! ഭാര്യയും മൂന്ന് കാമുകന്മാരും പിടിയിൽ, ഒരാൾ ഒളിവിൽ

English summary
kerala plustwo dhse vhse result 2018; plustwo say and improvement exam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X