പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം 2018; പ്ലസ് ടുവിന് 83.75 വിജയശതമാനം, വേഗത്തില്‍ ഫലമറിയാന്‍..
രാവിലെ 11 മണിക്ക് മന്ത്രി ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം വിവിധ വെബ്സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് ഫലമറിയാനാകും.
Recommended Video

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.75 ആണ് പ്ലസ് ടുവിലെ വിജയശതമാനം. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം(86.7), ഏറ്റവും കുറവ് പത്തനംതിട്ടയിലും(77.1%). രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റിലെ പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ആകെ 3.09,065 വിദ്യാർത്ഥികളാണ് പ്ലസ് ടുവിൽ നിന്ന് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 180 വിദ്യാർത്ഥികൾക്ക് നൂറു ശതമാനം മാർക്ക് ലഭിച്ചു. സംസ്ഥാനത്തെ ആകെ വിജയശതമാനത്തെ കടത്തിവെട്ടുന്നതാണ് കണ്ണൂരിലെ വിജയശതമാനം.
രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലമാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ഒന്നാം വർഷ പരീക്ഷകളുടെ ഫലം മേയ് അവസാനവാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പരീക്ഷാഫലമറിയാൻ ഇത്തവണ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് പിന്നാലെ പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെ ഫലമറിയാം. ഇതിനുപുറമേ താഴെനൽകിയ വെബ്സൈറ്റുകളിലൂടെയും വിദ്യാർത്ഥികൾക്ക് പ്ലസ്ടു, വിഎച്ച്എസ്ഇ ഫലമറിയാനാവും.
www.prd.kerala.gov.in
www.results.kerala.nic.in
www.keralaresults.nic.in
www.itmission.kerala.gov.in
www.results.itschool.gov.in
www.results.kerala.gov.in
www.vhse.kerala.gov.in












Click it and Unblock the Notifications