കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുമെന്ന് പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. രണ്ടോ അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതാണെന്നും പോലീസ് മേധാവി അറിയിച്ചു.

ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ തയ്യാറാക്കി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കി.
സാമൂഹിക മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലൂടെയും മറ്റും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.

police

അശാസ്ത്രീയവും അബദ്ധങ്ങള്‍ നിറഞ്ഞതുമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ മാത്രമല്ല, പ്രചരിപ്പിക്കുന്നവരും കുറ്റക്കാരാണ്.

ഇവ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ വിവരസാങ്കേതികവിദ്യ വകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ് എന്നിവരുടെ സഹകരണത്തോടെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണെന്നും ഡിജിപി അറിയിച്ചു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.

'അതിഥി തൊഴിലാളികളോടുള്ള മര്യാദ പോലും കാണിച്ചില്ല; തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു''അതിഥി തൊഴിലാളികളോടുള്ള മര്യാദ പോലും കാണിച്ചില്ല; തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു'

ധാരാവിയില്‍ കൊറോണ എത്തിച്ചത് മലയാളികള്‍, ഇവര്‍ തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരെന്നും മുംബൈ പോലീസ്ധാരാവിയില്‍ കൊറോണ എത്തിച്ചത് മലയാളികള്‍, ഇവര്‍ തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരെന്നും മുംബൈ പോലീസ്

English summary
kerala police about fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X