കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജിതിന് സ്വീകരണം: നേതൃത്വം നല്‍കിയത് ഷിയാസും പരീക്കുട്ടിയും; എഫ്ഐആറിലെ വിവരങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് റിയാലിറ്റി ഷോ താരം രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവം വലിയ വിമര്‍ശനങ്ങള്‍ക്കായിരു ഇടയാക്കിയത്. സംഭവത്തില്‍ രജിത് കുമാര്‍ അടക്കുമള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് സ്റ്റേഷ്യന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.

നെടുമ്പാശേരി സിഐ പിഎം ബൈജുവിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറിലേറെ സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്തതിന് ശേഷമായിരുന്നു രജിത് കുമാറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. എന്നാല്‍ താന്‍ ആരോടും സ്വീകരിക്കാന്‍ എയര്‍പ്പോര്‍ട്ടില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. ആരാധകര്‍ സ്വന്തം ഇഷ്ടപ്രകാരം ഒത്തുകൂടിയതാണെന്നായിരുന്നു രജിത് കുമാറിന്‍റെ അവകാശ വാദം. എന്നാല്‍ ഇത് പൂര്‍ണ്ണമായും തള്ളുകയാണ് പോലീസ്.. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

രജിതിന് അറിയാമായിരുന്നു

രജിതിന് അറിയാമായിരുന്നു

രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവം ആസൂത്രിതമായിട്ടാണെന്നാണ് പോലീസ് വ്യക്തമാക്കി. തന്നെ സ്വീകരിക്കാന്‍ ഇത്രയും പേര്‍ എത്തിയതിനെപറ്റി അറിയില്ലെന്ന രജിത് കുമാറിന്‍റെ ഈ വാദം തെറ്റാണെന്നും സ്വീകരിക്കാന്‍ ആളുകള്‍ പുറത്ത് തടിച്ചു കൂടി നില്‍ക്കുന്ന കാര്യം രജിതിന് അറിയാമായിരുന്നുവെന്നും പോലീസ് എഫ്ഐആറില്‍ പറയുന്നു.

സ്വീകരണം ഒരുക്കിയവര്‍

സ്വീകരണം ഒരുക്കിയവര്‍

രജിതിന് സ്വീകരണം ഒരുക്കാന്‍ നേതൃത്വം നല്‍കിയവരുടെ പേരുകളും എഫ്ഐആറില്‍ പരാമര്‍ശിക്കുന്നുണ്ട്. ബിഗ് ബോസ് സീസണ്‌ വണ്ണിലെ മത്സരാര്‍ത്ഥിയായ ഷിയാസ് കരീം, ഈ സീസണിലെ രജിതിന്‍റെ സഹമത്സരാര്‍ത്ഥിയായിരുന്ന പരീക്കുട്ടി, ഇബാസ് റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിന് പുറത്ത് ആളെക്കൂട്ടിതെന്നും പോലീസ് പറയുന്നു.

പതിമൂന്ന് പേരെ

പതിമൂന്ന് പേരെ

രജിത് കുമാറിനെ ഒന്നാം പ്രതിയും ഷിയാസ് കരീമിനെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. പരീക്കൂട്ടി മൂന്നാം പ്രതിയാണ്. സ്വീകരണത്തില്‍ പങ്കെടുത്ത മറ്റ് പതിമൂന്ന് പേരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. രജിത് കുമാറിനെ വൈകിട്ടോടെയാണ് ആലുവ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

അപ്രതീക്ഷിതം

അപ്രതീക്ഷിതം

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റിഷോയുടെ സീസണ്‍ 2 വില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണയുള്ളവരില്‍ ഒരാളായിരുന്നു രജിത് കുമാര്‍. തികച്ചും അപ്രതീക്ഷിതമായ രീതിയിലായിരുന്നു താരം ഷോയില്‍ നിന്ന് പുറത്തായത്.

കണ്ണില്‍ മുളക്

കണ്ണില്‍ മുളക്

മറ്റൊരു മത്സരാര്‍ത്ഥി ആയ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്ന് ഷോ അവതാരകനായ മോഹന്‍ലാല്‍ ഇദ്ദേഹത്തെ പരിപാടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാലിനും ഏഷ്യാനെറ്റ് ചാനലിനും നേരെ രജിത് കുമാറിന്‍റെ ആരാധകരുടെ നേതൃത്വത്തില്‍ വലിയ സൈബര്‍ ആക്രമണം നടന്നിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തി

ഈ വിവാദങ്ങള്‍ നടന്നു കൊണ്ടിരിക്കെയാണ് രജിത് കുമാര്‍ ചെന്നൈയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്നത്. വലിയ ജനക്കൂട്ടമായിരുന്നു താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നത്. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള മുന്നറിയിപ്പുകള്‍ മറികടന്നായിരുന്നു സ്വീകരണം.

വൈറസ് ബാധ

വൈറസ് ബാധ

സ്വീകരണം നടന്ന ദിവസം രാവിലെ വൈറസ് ബാധിതനായ ബ്രിട്ടീഷ് പൗരന്‍ ഇടുക്കിയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി വിമാനം കയറിയിരുന്നു. ഇയാള്‍ക്ക് വൈറസ് ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അടിയന്തരമായി വിമാനം തിരിച്ചറി മുഴുവന്‍ യാത്രക്കാരേയും പരിശോധിച്ചിരുന്നു.

സഹകരിച്ചില്ല

സഹകരിച്ചില്ല

ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിരിക്കെ ആയിരുന്നു രജിത് കുമാറിനുള്ള സ്വീകരണം. പുറത്ത് വലിയ ജനക്കൂട്ടം ഉണ്ടെന്നും തിരക്കും ബഹളവും ഒഴിവാക്കാന്‍ മറ്റൊരു വഴിയിലൂടെ പുറത്തിറങ്ങണമെന്നും വിമാനത്താവളത്തിന്‍റെ അകത്ത് വെച്ച് പോലീസ് രജിത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം സഹകരിച്ചില്ല.

വലിയ ബഹളം

വലിയ ബഹളം

തന്നെ സ്വീകരിക്കാന്‍ കാത്തു നിക്കുന്നവര്‍ക്കിടയിലേക്ക് രജിത് കുമാര്‍ ഇറങ്ങിച്ചെന്നതോടെ വലിയ ബഹളമായിരുന്നു വിമാനത്താവളത്തിലുണ്ടായത്. ഈ സംഭവത്തെ തുടര്‍ന്നാണ് രജിത് കുമാറിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തത്. രജിത്തിന്‍റെ ആരാധക സംഘമായ രജിത് ആര്‍മിയാണ് വിമാനത്താവളത്തില്‍ തടിച്ചു കൂടിയത്.

50 പേരെ

50 പേരെ

സംഭവത്തില്‍ രജിത് കുമാര്‍ ഉള്‍പ്പടെ 75 പേര്‍ക്കെതിരെയാണ് പോലീസ് കേസുടത്തത്. ഇതില്‍ 50 പേരെ ഇതിനോടകം തിരിച്ചറിയുകയും 14 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രജിത് കുമാര്‍ ആവശ്യപ്പെട്ടിട്ടാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം സംഘടിപ്പിച്ചതെന്ന് അറസ്റ്റിലായവരില്‍ ഒരാള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | Oneindia Malayalam
വകുപ്പുകള്‍

വകുപ്പുകള്‍

വിമാനത്താവളത്തിന്‍റെ 500 മീറ്റര്‍ പരിസരത്ത് നിയമവിരുദ്ധമായി സംഘം ചേരുക. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുക. കലാപ സൃഷ്ടിക്കുക. പൊതുജനത്തിന് ഹാനികരമാം വിധം സംഘടിക്കുക, വഴി തടസ്സപ്പെടുത്തുക തുടങ്ങിയ കേസുകളാണ് അറസ്റ്റിലായവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. രജിത്തിന്‍റെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

 മാസ്കുകള്‍ ഒരോ 6-8 മണിക്കുറില്‍ മാറ്റുക, വസ്ത്രങ്ങള്‍ പ്രത്യേകം വൃത്തിയാക്കുക; മുന്നറിയിപ്പുകള്‍ മാസ്കുകള്‍ ഒരോ 6-8 മണിക്കുറില്‍ മാറ്റുക, വസ്ത്രങ്ങള്‍ പ്രത്യേകം വൃത്തിയാക്കുക; മുന്നറിയിപ്പുകള്‍

 ഈ രീതി അവസാനിപ്പിക്കേണ്ട സമയമായി; ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും ഫഹദ് ഫാസില്‍ മാത്രം: ഹരീഷ് പേരടി ഈ രീതി അവസാനിപ്പിക്കേണ്ട സമയമായി; ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും ഫഹദ് ഫാസില്‍ മാത്രം: ഹരീഷ് പേരടി

English summary
kerala police about rajith kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X