കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിക് ടോകിലും ഫേസ്ബുക്കിലും നിറയുന്ന തെറിവിളികളും ഭീഷണികളും; മുന്നറിയിപ്പുമായി കേരളാ പോലീസ്‌

Google Oneindia Malayalam News

Recommended Video

cmsvideo
വലിയ വില കൊടുക്കേണ്ടി വരും, കേരളാ പോലീസ്‌

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വിധമുള്ള ലൈവ് വീഡിയോകള്‍ക്കും ടിക് ടോക് വീഡിയോകള്‍ക്കുമെതിരെ മുന്നറിയിപ്പുമായി കേരളപോലീസ്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഭ്യതയും മാന്യതയും പുലര്‍ത്തണമെന്ന് കേരളാ പോലീസ് ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെടുന്നു.

പെണ്‍കുട്ടികളെ അധിക്ഷേപിച്ച് പുറത്തിറങ്ങിയ വീഡിയോകളും, ചതിച്ച കാമുകനെ തെറിവിളിച്ചും, ഭീഷണിപ്പെടുത്തിയിമുള്ള വീഡിയോകളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് മുന്നറിയിപ്പുമായി കേരളാ പോലീസ് രംഗത്തെത്തിയത്. കേരളാ പോലീസ് ഫേസ്ബുക്ക് പേജിലൂടെ നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ..

321

നമ്മുടെ നാടിനിതെന്തെന്തുപറ്റി?
സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന ലൈവ് വിഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോള്‍ മാധ്യമങ്ങളിലെയും സൈബര്‍ലോകത്തെയും സംസാരവിഷയം..

അതിരുകടക്കുന്ന ഇത്തരം പ്രവണതകള്‍ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഭ്യതയും മാന്യതയും പുലര്‍ത്തുക തന്നെ വേണം ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകട്ടെ നമ്മുടെ ഇടപെടലുകള്‍ ...

English summary
kerala police advise to keep dignity and politeness in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X