കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേശവന്‍ മാമനാകാതെ പണിയെടുക്ക് സാറെ', പോലീസിന്‍റെ സേവ് ദി ഡേറ്റ് ഉപദേശത്തിനെതിരെ സോഷ്യല്‍ മീഡിയ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വധു വരന്‍മാരുടെ സേവ് ദി ഡേറ്റ് പ്രീവെഡ്ഡിങ്ങ് ഫോട്ടോ ഷൂട്ടുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലാണ്. നിമിഷ നേരങ്ങള്‍ക്കൊണ്ടാണ് ഇവ ഹിറ്റാവുന്നത്. എന്നാല്‍ ഇത്തരം വീഡിയോകള്‍ക്കെതിരെ ഉപദേശവുമായി വന്നിരിക്കുകയാണ് കേരള പോലീസ്. സേവ് ദി ഡേറ്റ് ആയിക്കോളു, എന്നാല്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം ഇത് കാണുന്നുണ്ടെന്ന്' എന്നായിരുന്നു പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

സംസ്ഥാന പോലീസ് മീഡിയ സെന്‍ററിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഉപദേശ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ പോലീസുകാരെ ഭിത്തിയില്‍ ഒട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചില കമന്‍റുകള്‍ ഇങ്ങനെ

 വിമര്‍ശനം കടുത്തു

വിമര്‍ശനം കടുത്തു

നിരവധി പേരാണ് പോസ്റ്റിനെതിരെ രംഗത്തെത്തിയത്. കേരള പോലീസ് എപ്പോഴാണ് സദാചാരം പഠിപ്പിക്കാനിറങ്ങിയതെന്നായിരുന്നു കമന്‍റുകളില്‍ ഏറെയും. കഴിഞ്ഞ ദിവസം കൊല്ലത്ത് ബൈക്ക് യാത്രികനെ തലയ്ക്ക് എറിഞ്ഞ പോലീസ് നടപടിയെ പ്രതിപാദിച്ചും ധാരാളം പേര്‍ കമന്‍റ് ചെയ്യുന്നുണ്ട്. ചില കമന്‍റുകള്‍ക്ക് പതിവ് പോലെ മറുപടിയുമായി പോലീസ് എത്തിയെങ്കിലും വിമര്‍ശനം കടുത്തതോടെ പിന്നെ ഒരു കമന്‍റുകള്‍ക്കും മറുപടി വന്നിട്ടില്ല. ചില പോസ്റ്റുകള്‍ വായിക്കാം

 കേസെടുക്കണം പിളളേച്ചാ

കേസെടുക്കണം പിളളേച്ചാ

കേസെടുക്കണം പിള്ളേച്ചാ തൂക്കിക്കൊല്ലണം ഇവറ്റൊളെ .
ബൈ ദുഫായ് പെരുമ്പാവൂർ പീഡനക്കേസിനെക്കുറിച്ചു വല്ലതും മൊഴിയാനുണ്ടോ ?ഹാ എന്തിനാണ് പെണ്ണുങ്ങൾ രാത്രി പുറത്തു പോണത് എന്ന് ചോദിക്കാലോ

 പേര് മാറ്റിക്കൂടെ ?

പേര് മാറ്റിക്കൂടെ ?

ഉഫ്ഫ്.....ചെക്കിങ്ങ് ആയിക്കോളൂ.. ഞങ്ങളെ എറിഞ്ഞിടരുത്... കുട്ടികളടങ്ങുന്ന ഒരു സമൂഹം ഞങ്ങടെ കൂടെ വണ്ടിയിലും കാത്ത് വീട്ടിലും ഇരിക്കുന്നുണ്ട്
സദാചാര മാമ എന്ന് പേര് മാറ്റിക്കൂടെ ?
വേറെ ഏതെങ്കിലും ഒരു വികസിത രാജ്യത്തെ പോലീസുകാർ ഇതുപോലൊരു പോസ്റ്റ്‌ ഇടുമെന്നു ആലോചിക്കാൻ കുടി കഴിയുന്നുണ്ടോ ?വെറുതെ ലോകത്തിലെ പൊലീസുകാരെ പറയിപ്പിക്കാനായിട്ട് ഓരോ പേജുകൾ !

 പണി എടുക്കൂ സാറമ്മാരെ

പണി എടുക്കൂ സാറമ്മാരെ

അയിന് ? നിങ്ങൾ നിങ്ങളുടെ പണി എടുക്കൂ സാറമ്മാരേ. സദാചാര പോലീസ് ആവാതെ . സേവ് ദ ഡേറ്റിൽ നിയമവിരുദ്ധത ഉണ്ടെങ്കിൽ കേസെടുക്ക്. അല്ലാതെ സദാചാരം ഉപദേശിക്കൽ പോലീസിന്റെ പണിയല്ലെന്നായിരുന്നു മറ്റൊരു കമന്‍റ്. നാട്ടിൽ നില നിൽക്കുന്ന നിയമത്തിന് നിരക്കാത്തത് വല്ലതും സംഭവിക്കാതെ പോലീസ് എന്തിന് ഇടപെടണം ..? നിങ്ങളെ ആരാണ് സദാചാര പോലീസ് കളിക്കുന്ന ക്രിമിനൽ കുറ്റവാളികളുടെ നിലവാരത്തിൽ എത്തിക്കുന്നത് എന്നായിരുന്നു മറ്റൊരു കമന്‍റ്.

 പോലീസിനു എന്താണ് പ്രശ്നം

പോലീസിനു എന്താണ് പ്രശ്നം

State Police Media Centre Kerala പിന്നെ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടുന്നത്? പ്രായപൂർത്തിയായ രണ്ട് പേർ. യുവതിയും യുവാവും കുടുംബങ്ങളുടെ അനുവാദത്തോടെ ഇഷ്ടമുള്ള വസ്ത്രം ധരിച്ചു ഇഷ്ടമുള്ള സ്ഥലത്ത് നിന്ന് ഫോട്ടോ എടുക്കുന്നു. അതിന് പോലീസ് നു എന്താണ് പ്രശ്നം?.
ചെക്കിങ് ആയിക്കോളൂ കുഞ്ഞുങ്ങൾ അടങ്ങുന്ന ഒരു കുടുംബം കാത്തിരിക്കുന്നുണ്ട് . (ലാത്തിയേറ് മിത്രമേ എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

 എടുത്തോണ്ട് പോണം

എടുത്തോണ്ട് പോണം

കഷ്ടം.1900ന്നു വണ്ടി കിട്ടാത്ത കേശവൻ മാമ്മന്മാരെയും, ഗോത്രകാല ചിന്തകൾ വെച്ചു പുലർത്തുന്നവരെയുമൊക്കെ admin ആക്കുമ്പോ ആലോചിക്കണം, എടുത്തോണ്ടു പോണം, അതേസമയം കമന്‍റുകള്‍ ധാരാളം വന്നതോടെ
അതിന് കുട്ടികൾ കാണുന്നു എന്ന് അല്ലെ പറഞ്ഞുള്ളു അതാണോ സദാചാരം എന്നായിരുന്നു പോലീസിന്‍റെ മറുപടി. എന്നാല്‍ വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ പിന്നെ പോലീസ് ഒന്നിനോടും പ്രതികരിച്ചിട്ടില്ല.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Kerala police against police's post against 'save the date'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X