കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹൊസൂരല്ല, നീ എങ്ക പോയ് ഒളിഞ്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ...'! പെണ്‍കുട്ടിയെ അധിക്ഷേപിച്ചവനെ പിടികൂടി പോലീസ്

Google Oneindia Malayalam News

ചടയമംഗലം: കേരള പോലീസിനെ കുറിച്ച് ആക്ഷേപങ്ങള്‍ പലതുണ്ട്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിനെ കുറിച്ചും അതില്‍ വരുന്ന ചില ട്രോളുകളെ കുറിച്ചും വീഡിയോകളെ കുറിച്ചും ഒക്കെ പലപല പരാതികളും വിമര്‍ശനങ്ങളും ഉണ്ട്.

'ഡോക്ടര്‍ക്ക് എങ്ങനെയുണ്ട്' അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ ഫോണ്‍... ആവേശം പങ്കുവച്ച് ചികിത്സിച്ച ഡോക്ടര്‍'ഡോക്ടര്‍ക്ക് എങ്ങനെയുണ്ട്' അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ ഫോണ്‍... ആവേശം പങ്കുവച്ച് ചികിത്സിച്ച ഡോക്ടര്‍

എന്നാല്‍, അങ്ങനെയങ്ങ് അടച്ചാക്ഷേപിക്കാമോ കേരള പോലീസിനെ? എന്തായാലും അത് ശരിയാവില്ല. പലപ്പോഴും രാജ്യത്തിന് തന്നെ മാതൃകയായ പല കാര്യങ്ങളും ചെയ്തിട്ടുള്ളതും കേരള പോലീസ് തന്നെയാണ്.

Youth Arrested

കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ട്രോള്‍ സമാനമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന്. ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച യുവാവിനെ പിടികൂടിയതുമായി ബന്ധപ്പെട്ടായിരുന്നു ആ വീഡിയോ.

സ്ട്രീറ്റ് റൈഡര്‍ എന്ന് അറിയപ്പെടുന്ന ലിജോ ജോയ് എന്ന യുവാവിനെ ആണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മൈനാഗപ്പള്ളി സ്വദേശിയായി ലിജോയെ കേരളത്തില്‍ നിന്നല്ല, അങ്ങ് ഹൊസൂരില്‍ നിന്നാണ് കേരള പോലീസ് സംഘം പിടികൂടിയത്. കൊല്ലം റൂറല്‍ എസ്പി കെബി രവി, അഡീഷണല്‍ എസ്പി ഇഎസ് ബിജുമോന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ചടയമംഗലം എസ്എച്ച്ഒ എസ് ബിജോയ്, എസ്‌ഐ ജെ സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലിജോയെ അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റാഗ്രാമിലുടെ പെണ്‍കുട്ടിയെ അധിക്ഷേപിക്കുക മാത്രമല്ല സ്ട്രീറ്റ് റൈഡര്‍ എന്ന ഐഡിയ്ക്ക് ഉടമയായ ലിജോ ചെയ്തത്. പോലീസിനെ ലൈവില്‍ എത്തി വെല്ലുവിളിക്കുകയും ചെയ്തു. എന്തായാലും ലിജോയുടെ വെല്ലുവിളികള്‍ എല്ലാം ഇപ്പോള്‍ അവസാനിച്ചിട്ടുണ്ട്.

'ഹൊസൂരല്ല, നീ എങ്ക പോയ് ഒളിഞ്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ...' എന്നായിരുന്നു ആദ്യം വീഡിയോയുടെ വിവരണം. എന്നാല്‍ പിന്നീട് ഇത് മാറ്റി. 'റൈഡര്‍ മോനെ കൈയ്യില്‍ കിട്ടിയിട്ടുണ്ട്' എന്നാക്കിയിട്ടുണ്ട് ഇപ്പോള്‍.

ഓക്‌സിജന്‍ വിതരണത്തിന് വാര്‍ റൂം സജ്ജമെന്ന് കൊല്ലം കലക്ടര്‍, മൂന്ന് ഷിഫ്റ്റുകളായി പ്രവർത്തനംഓക്‌സിജന്‍ വിതരണത്തിന് വാര്‍ റൂം സജ്ജമെന്ന് കൊല്ലം കലക്ടര്‍, മൂന്ന് ഷിഫ്റ്റുകളായി പ്രവർത്തനം

കൊല്ലത്ത് 2429 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 1557 പേര്‍ രോഗമുക്തി നേടികൊല്ലത്ത് 2429 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 1557 പേര്‍ രോഗമുക്തി നേടി

പരീക്ഷാഭവനിൽ ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യന്റെ ഒഴിവിൽ അവസരംപരീക്ഷാഭവനിൽ ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യന്റെ ഒഴിവിൽ അവസരം

കൊവിഡ് മരണത്തില്‍ നടുങ്ങി മഹാരാഷ്ട്ര; ഇന്ന് മാത്രം മരിച്ചത് 920 രോഗികള്‍, ഉയര്‍ന്ന നിരക്ക്കൊവിഡ് മരണത്തില്‍ നടുങ്ങി മഹാരാഷ്ട്ര; ഇന്ന് മാത്രം മരിച്ചത് 920 രോഗികള്‍, ഉയര്‍ന്ന നിരക്ക്

Recommended Video

cmsvideo
Lijo Joy Street Rider Instagram Account Owner Lijo Joy Arrested By Police | Oneindia Malayalam

 ആലപ്പുഴയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; പ്രതിരോധം ശക്തമാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം ആലപ്പുഴയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; പ്രതിരോധം ശക്തമാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

English summary
Kerala Police arrests youth who insulted woman through Instagram and shares a troll video on official FB page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X