കേരളാ പോലീസ് അസ്സോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉൽഘാടനം ചെയ്തു
വടകര:കേരളാ പോലീസ് അസ്സോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ജില്ലാ പോലീസ് ഓഫീസ് പരിസരത്ത് അഡ്മിനിസ്ട്രേഷൻ ഡി.വൈ.എസ്.പി.കെ.ഇസ്മായിൽ ഉൽഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ എ.പി.രതീഷ് അധ്യക്ഷത വഹിച്ചു.കെ.പി.ഭാസ്കരൻ,എം.എം.സുദർശന കുമാർ,പ്രേമൻ മുചുകുന്ന്,എ.വിജയൻ,പി.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഒമ്പത്, 10 തീയതികളിൽ മാടപ്പറമ്പിൽ ഓഡിറ്റോറിയത്തിൽ ചേരുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒമ്പതിന് രാവിലെ 10ന് 'മാധ്യമങ്ങളും പൊലീസും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവംഗം ജോസഫ് കുര്യൻ അധ്യക്ഷനാവും. സംസ്ഥാന ജനറൽ സെക്രട്ടറി പി ജി അനിൽകുമാർ വിഷയം അവതരിപ്പിക്കും. ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും.

പകൽ മൂന്നിന് നടക്കുന്ന കുടുംബസംഗമവും സാംസ്കാരിക സമ്മേളനവും പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം കൺവീനർ ടി എം ബിനോയി അധ്യക്ഷനാവും. 'ക്യാപ്ടൻ' സിനിമയുടെ സംവിധായകൻ പ്രജേഷ് സെന്നിനെ ചടങ്ങിൽ ആദരിക്കും. ട്രാൻസ്ജെൻഡർ കവി വിജയരാജ മല്ലിക മുഖ്യാതിഥിയാകും. ജില്ലാ സായുധ സേനയിലെ സിവിൽ പൊലീസ് ഓഫീസർ ഡോൺ കെ വർഗീസ് സംവിധാനം ചെയ്ത, 'സയന്റിസ്റ്റ്' എന്ന ഹ്രസ്വചിത്രവും പ്രദർശിപ്പിക്കും. തുടർന്ന് തൊടുപുഴ മദർ ആൻഡ് ചെൽഡിലെ കുട്ടികളുടെ മെഗാ ഷോ.10ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം അഡ്വ. ജോയ്സ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications