കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടച്ചങ്കന് പോലീസിനെ പേടിയോ? കേരളത്തിലെ പോലീസ് അഴിഞ്ഞാട്ടം നിയന്ത്രിക്കാനാവാതെ പിണറായി സര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളാ പോലീസിന് ഇതെന്തുപറ്റി, കുറ്റവാളികളെക്കാളും കഷ്ടമാണല്ലോ പോലീസിന്റെ കാര്യം. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ശരിയാക്കിയില്ലെന്ന് മാത്രമല്ല ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇരട്ട ചങ്കുള്ള മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലാണ് ഇതെല്ലാം നടന്നുകൊണ്ടിരിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തില്‍ പോലീസ് ഭീകരതയാണ് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിക്കും സര്‍ക്കാരിനും അധികായനായ മുഖ്യമന്ത്രിയ്ക്ക് പോലീസിനെ നിയന്ത്രിക്കാനാവാത്ത് എന്തുകൊണ്ടാണ് എന്നാണ് ജനങ്ങള്‍ക്കിടയിലെ ചോദ്യം. കഴിഞ്ഞദിവസമാണ് കോഴിക്കോട് വനിതാ ഹോസ്റ്റലില്‍ രഹസ്യ സന്ദര്‍ശനത്തിന് എത്തിയ എസ്‌ഐയെ ചോദ്യം ചെയ്ത 16കാരനെയും പിതാവിനെയും പോലീസ് മര്‍ദ്ദിച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്‌ഐക്കെതിരെയാണ് ഗുരുതര ആരോപണമുയര്‍ന്നിരിക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്തവരെ ഇങ്ങനെ മര്‍ദ്ദിക്കാന്‍ ആരാണ് പോലീസിന് അധികാരം നല്‍കിയിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് കേരളത്തിന്റെ ക്രമസമാധാന നില ഇത്രയേറെ പരുങ്ങലിലായത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയ്ക്ക വകുപ്പില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നതിന് തെളിവാണ് അടുത്ത കാലത്തുണ്ടായ സംഭവങ്ങള്‍. സിപിഎം നേതാക്കള്‍ തന്നെ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതും ഇതിന‍ുള്ള തെളിവുതന്നെയാണ്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുളള പോലീസ് ജനങ്ങള്‍ക്ക് ഭീഷണിയായ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്.

police

കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ ഓട്ടോറിക്ഷയാണെന്ന് കരുതി പോലീസ് ജീപ്പിന് കൈനീട്ടിയ വയോധികനുണ്ടായ അനുഭവം അതിദാരുണമാണ്. രക്തസമ്മര്‍ദം താഴ്ന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി പുറത്തിറങ്ങയപ്പോള്‍ ഓട്ടോറിക്ഷയാണെന്ന് കരുതിയാണ് ഇദ്ദേഹം പോലീസിന് ജീപ്പിനു കൈനീട്ടിയത്. ജീപ്പ് നിര്‍ത്തിയ പോലീസുകാര്‍ തന്നെ അസഭ്യം പറയുകയും സ്റ്റേഷനിലേക്കു കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് മണക്കാട് സ്വദേശി മാധവന്റെ പരാതി. മര്‍ദ്ദനത്തില്‍ ഇടതു കണ്ണിനു പരിക്കേറ്റ മാധവനെ ആശുപത്രിയില്‍ ചികിത്സയിലാണ്.

എന്നാല്‍ പോലീസ് സ്റ്റേഷന്റെ മുന്നില്‍ നിന്ന് അപമര്യാദായി പെരുമാറിയതിനാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്‍റെ വാദം. എല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് എല്ലാവരെയും ശരിയാക്കുന്ന കാഴ്ചകളാണ് കാണാന്‍ സാധിക്കുന്നത്. ക്രമസമാധാന പരിപാലനത്തില്‍ പരാജയമാണെന്ന് തെളിയിച്ചിരിക്കുന്ന പിണറായി ആഭ്യന്തര വകുപ്പ് മറ്റൊരാള്‍ക്ക് കൈമാറണം. ആഭ്യന്തര വകുപ്പിനെതിരെ ഇത്രയേറെ പഴി കേട്ടിട്ടും വകുപ്പ് നേരെയാക്കാന്‍ സഖാവ് പിണറായി വിജയന് സാധിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്.

സിപിഎമ്മിനെപ്പോലൊരു പാര്‍ട്ടിക്ക് എന്തുകൊണ്ട് സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതോ ഭരണത്തിന്റെ കടിഞ്ഞാണ്‍ മുഖ്യമന്ത്രി പാര്‍ട്ടിയ്ക്ക് നല്‍കാത്തതാണോ. സിപിഎമ്മിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായായിരിക്കും പാര്‍ട്ടി ഭരിക്കുമ്പോള്‍ നേതാക്കള്‍ക്ക് പോലീസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു സാഹചര്യം വന്നിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന് പറ്റുന്ന ഓരോ വീഴ്ചകളെയും സമൂഹ മാധ്യമങ്ങളില്‍ ന്യായീകരിക്കാന്‍ ന്യായീകരണ തൊഴിലാളികളും സജീവമായിരംഗത്തുണ്ട്.

English summary
Pinarayi government cant controll police in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X