വെടിയുണ്ട കാണാതായ കേസ്; അന്വേഷണം ഉന്നതരിലേക്ക്? കുരുക്ക് മുറുകുന്നു...
തിരുവനന്തപുരം: വെടിയുണ്ട കാണാതായ കേസിലെ അന്വേഷണം ഉന്നത ഉദ്യാഗസ്ഥരിലേക്ക് വ്യാപിക്കുന്നു. സിഐ, ഡിവൈഎസ്പി റാങ്കിലെ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം തിരിയുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പേരൂര്‍ക്കട എസ്എപി ക്യാംപിലുണ്ടായിരുന്ന ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍മാരെയും അസിസ്റ്റന്റ് കമാന്‍ഡര്‍മാരെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും.
വ്യാജ വെടിയുണ്ടകള്‍ നിര്‍മിച്ചതിന് എസ്ഐ റെജി ബാലചന്ദ്രന് അറസ്റ്റിലായതിന് പിന്നാലെയാണ് സിഐ, ഡിവൈഎസിപി റാങ്കിലുള്ളവരിലേക്കും അടുത്തഘട്ടത്തിൽ അന്വേഷണമെത്തുന്നത്. വെടിയുണ്ടകള്‍ നഷ്ടമായത് 22 വര്ഷംകൊണ്ടായതിനാല് ഒന്നോ രണ്ടോ ഉദ്യോഗസ്ഥരില്‍ ഒതുങ്ങുന്നതാവില്ല തട്ടിപ്പ് എന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

ഒരു എസ്ഐ മാത്രം വിചാരിച്ചാല്‍ കൃത്രിമ വെടിയുണ്ട വച്ച് വെടിയുണ്ടകള്‍ നഷ്ടമായ കാര്യം വര്‍ഷങ്ങളോളം മറച്ച് വയ്ക്കാൻ സാധിക്കില്ല. വെടിയുണ്ട ഉരുക്കി നിര്‍മിച്ച മുദ്ര ക്യാംപിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മുറിയിലെ പോഡിയത്തിലാണ് പിടിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഉരുക്കിയതിലടക്കം ഉന്നതര്‍ക്ക് അറിവോ പങ്കോ ഉണ്ട് എന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
മാത്രവുമല്ല നിലവില്‍ അസിസ്റ്റന്റ് കമാന്ഡറായിരിക്കുന്ന വിഒ ഷാജിമോന്‍ ഇന്‍സ്പെക്ടറായിരുന്ന 2012-13 കാലഘട്ടത്തിൽ 3624 വെടിയുണ്ടകള്‍ നഷ്ടമായെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്എപി ക്യാംപിലുണ്ടായിരുന്ന ഏഴ് ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍മാരെയും അതാത് കാലഘട്ടത്തെ അസിസ്റ്റന്റ് കമാൻഡർമാരെയും ചോദ്യം ചെയ്യുന്നത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications